റാഞ്ചി: ജാര്‍ഖണ്ഡില്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ബിജെപിയും മഹാസഖ്യവും ഇഞ്ചോടിഞ്ച് മുന്നേറുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോഴും തുടക്കത്തില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യമാണ് മുന്നിലെത്തിയത്. എന്നാല്‍ വൈകാതെ ബിജെപി ഒപ്പം പിടിക്കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
തുടക്കത്തിലെ മുന്നേറ്റം വോട്ടെണ്ണലിന്റെ അന്തിമ ഘട്ടം വരെ നിലനിര്‍ത്താന്‍ കഴിയുന്നതിനെ ആശ്രയിച്ചാണ് ആര് ഭരിക്കുമെന്ന് പറയാനാകുക.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും ആദ്യ ഘട്ടത്തില്‍ ബിജെപി സഖ്യം 65 സീറ്റ് വരെ ലീഡ് പിടിച്ചെങ്കിലും ഒടുവില്‍ 42 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു.
81 അംഗ നിയമസഭയില്‍ 29 സീറ്റുകളില്‍ ബി.ജെ.പി മുന്നിലാണ്. 25 ഇടത്ത് ജെ.എം.എമ്മും 11 ഇടത്ത് കോണ്‍ഗ്രസും മുന്നിലാണ് 4 ഇടത്ത് എ.ജെ.എസ്.യു ഒന്നാം സ്ഥാനത്താണ്. കേവലഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്.