റാഞ്ചി:ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയുലൂടെ ഭരണം കൈവിട്ട ബിജെപിക്ക് പ്രഹരമായി മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമടക്കം പരാജയത്തിലേക്ക്. ജംഷഡ്പൂര്‍ ഈസ്റ്റില്‍ മത്സരിച്ച മുഖ്യമന്ത്രി രഘുബര്‍ദാസും ചക്രധര്‍പുറില്‍ മത്സരിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ലക്ഷമണ്‍ ഗിലുവയുമാണ് പരാജപാതയിലുള്ളത്.
8000 ത്തിലധികം വോട്ടുകള്‍ക്കാണ് സംസ്ഥാന അധ്യക്ഷന്‍ പിന്നിലായത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ശശിബ്ഹുസന്‍ സമദാണ് ചക്രധര്‍പുറില്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഔദ്യോഗിക ഫല പ്രഖ്യാപനം വന്നിട്ടില്ല. ജംഷഡ്പൂരില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് മൂവായിരത്തിലധികം
വോട്ടുകള്‍ക്കാണ് പിന്നില്‍. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ സരയു റായിയാണ് രഘുബര്‍ ദാസിന് വെല്ലുവിളിയായത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരുവരും. എന്നാല്‍ അവസാന ഘട്ടത്തിലേക്കെത്തിയപ്പോള്‍ സരയു റായ് ഏറെ മുന്നിലേക്കെത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ഭരണംനഷ്ടമായ ബിജെപിക്ക് പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളുടെ തോല്‍വി ഇരുട്ടടിയായി മാറിയിരിയ്ക്കുകയാണ്.