ടോക്കിയോ : കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാനിലെ യോകോഹാമ കടല്‍ തീരത്ത് പിടിച്ചുവച്ച ആഡംബരകപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലില്‍ 174 പേര്‍ക്ക് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 39 പേര്‍ക്ക് കൂടിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇവര്‍ കപ്പല്‍ ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം.
കപ്പലിലെ യാത്രക്കാര്‍ക്ക് നാലാം തീയതിയാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. രണ്ടാഴ്ചത്തേക്ക് കപ്പല്‍ കരയിലടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വൈറസ് ബാധിതരായവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്ന് ജാപ്പനീസ് അധികൃതര്‍ അറിയിച്ചു. യാത്രക്കാരും, ജീവനക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. മൊത്തത്തില്‍ 3,700 പേര് കപ്പലിലുണ്ട് ഇതില്‍ 1,100 പേര് കപ്പലിലെ ജീവനക്കാരാണ്.