ടോക്യോ: വടക്കൻ ജപ്പാനിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് രാജ്യത്തെ മെട്രോളജിക്കൽ ഏജൻസി അറിയിച്ചു. അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ രൂപപ്പെടാമെന്നും മുന്നറിയിപ്പുണ്ട്.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 4.53-ഓടെയാണ് ഭൂചലനം ഉണ്ടായത്. അധികൃതർ സാഹചര്യം നിരീക്ഷിച്ചുവരുകയാണ്. ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദേശമുണ്ട്.
‘തീരദേശ മേഖലകളിൽ നിന്നും പുഴയോരങ്ങളിൽ നിന്നും ഉടനടി സുരക്ഷിതമായ ഉയർന്ന സ്ഥലങ്ങളിലേക്കോ, കെട്ടിടങ്ങളിലേക്കോ മാറണം. സുനാമി തിരമാലകൾ കാരണം നാശനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ സുരക്ഷിതമായ ഇടം വിട്ടു പോകരുതെന്നും’ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.. ഭൂകമ്പത്തിന് 40 മിനിറ്റുകൾക്ക് ശേഷം കുജി തുറമുഖത്ത് 80 സെന്റിമീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചു.
English Summary
A massive earthquake with a magnitude of 7.4 struck Northern Japan on Monday at approximately 4:53 PM local time. The Japan Meteorological Agency has issued a tsunami warning, cautioning that waves could reach heights of up to 3 meters. Approximately 40 minutes after the quake, an 80 cm wave was recorded at Kuji Port. Authorities have urged residents in coastal and riverside areas to evacuate immediately to higher ground or reinforced buildings. Emergency services are currently monitoring nuclear power plants and infrastructure for potential damage.


