ഭക്ഷ്യവിഷബാധ; ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ:ബോളിവുഡ് നടി ജാന്‍വി കപൂറിനെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ എച്ച്.എന്‍. റിലയൻസ്‌ ആശുപത്രിയില്‍ ചികിത്സയിലാണ് നടിയിപ്പോള്‍. ചെന്നൈയില്‍നിന്ന് മുംബൈയില്‍ തിരിച്ചെത്തിയതിന് ശേഷം ആരോഗ്യനില മോശമാവുകയായിരുന്നു.

ജാന്‍വി ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാര്‍ത്ത പിതാവ് ബോണി കപൂര്‍ സ്ഥിരീകരിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ ആരോഗ്യം പൂര്‍വ്വസ്ഥിതിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബോണി കപൂര്‍ ദേശീയമാധ്യമത്തോട് പ്രതികരിച്ചു.

ആനന്ദ് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തിലുടനീളം ജാന്‍വി പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് ചെന്നൈയിലെ വസതിയിലേക്ക് യാത്രയായത്. ചെന്നൈയില്‍നിന്നു തിരിച്ചെത്തിയ ശേഷമാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News