25.3 C
Kottayam
Wednesday, June 17, 2026

‘സഞ്ജു ഭായിക്ക് നന്ദി, എന്നെ വിശ്വസിച്ചതിന്’; തിരിച്ചുവരവില്‍ യശസ്വി ജയ്‌സ്‌വാള്‍

Must read

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം യശസ്വി ജയ്‌സ്‌വാളിന്റെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് കഴിഞ്ഞ ദിവസം ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഒന്‍പത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുമ്പോള്‍ ഓപ്പണറായ ജയ്‌സ്‌വാള്‍ 60 പന്തില്‍ 104 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു. സീസണില്‍ താരത്തിന്‍റെ ആദ്യത്തെ സെഞ്ച്വറിയാണിത്. ഏഴ് സിക്‌സുകളും ഒന്‍പത് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ടൂര്‍ണമെന്റില്‍ ആദ്യത്തെ ഏഴ് മത്സരങ്ങളിലും നിറം മങ്ങിയ യശസ്വി ജയ്‌സ്‌വാള്‍ മാച്ച് വിന്നിങ് സെഞ്ച്വറി നേടി ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. മത്സരശേഷം തന്റെ പ്രകടനത്തെക്കുറിച്ച് പ്രതികരിക്കുകയാണ് ജയ്‌സ്‌വാള്‍. മോശം പ്രകടനം നടത്തിയിട്ടും തന്നില്‍ വിശ്വാസം അര്‍പ്പിച്ച രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന് ജയ്‌സ്‌വാള്‍ നന്ദി പറയുകയും ചെയ്തു.

ഞാന്‍ ഇന്നത്തെ മത്സരം തുടക്കം മുതലേ ആസ്വദിച്ചുവെന്ന് കരുതുന്നു. പന്ത് ശരിയായി നിരീക്ഷിക്കുകയും ഷോട്ടുകള്‍ കളിക്കുകയും ചെയ്യാന്‍ എനിക്ക് സാധിച്ചു. ചില ദിവസങ്ങള്‍ കഠിനമാണ്. ചില ദിവസങ്ങള്‍ നല്ലതാണ്. മത്സരം ആസ്വദിച്ചു കളിക്കുക മാത്രമാണ് ഇന്ന് ഞാന്‍ ചെയ്തത്. എന്റെ മനസ്സില്‍ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല’, മത്സരശേഷം ജയ്‌സ്‌വാള്‍ പറഞ്ഞു

എന്റെ എല്ലാ സീനിയേഴ്‌സിനോടും ഞാന്‍ നന്ദി പറയുന്നു. ഈ എട്ട് മത്സരങ്ങളിലും അവര്‍ എന്നെ നയിച്ച രീതി അതിശയിപ്പിക്കുന്നതാണ്. പ്രത്യേകിച്ചും സഞ്ജു ഭായി എന്നിൽ വിശ്വസിക്കുകയും എന്നെ പിന്തുണക്കുകയും ചെയ്തു. അദ്ദേഹത്തിനും സങ്കക്കാര സാറിനും രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റിനും നന്ദി. എന്നെ വിശ്വസിച്ച് എല്ലാ അവസരങ്ങളും നല്‍കിയതിനും പരിശീലന സെഷനുകളിലും ഞാന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നന്ദി’, ജയ്‌സ്‌വാള്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുഖത്തൊക്കെ പാടുകൾ വന്നു തുടങ്ങി; ശരീരം മുഴുവൻ ഭയങ്കര വേദനയാണ്; സഹിക്കാൻ കഴിയാത്ത വേദനങ്ങൾക്കിടയിലും തളരാതെ രേണു സുധി; പ്രാർത്ഥനയോടെ ആരാധകര്‍

കൊച്ചി: കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയ ലോകത്ത് ഏറെ സജീവവും ലക്ഷക്കണക്കിന് ആളുകൾക്ക് സുപരിചിതയുമായ വ്യക്തിയാണ് പ്രിയ താരം രേണു സുധി. അടുത്തിടെയായി രേണുവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെക്കുറിച്ച് നിരവധി ആശങ്കാജനകമായ ഊഹാപോഹങ്ങൾ...

മുസ്‌ലിം ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന; ഭരണത്തിൽ പങ്കാളിയായാൽ അവർ വർഗ്ഗീയമായി മാത്രമേ പ്രവർത്തിക്കൂ എന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് വെള്ളാപ്പള്ളി നആരോപിച്ചു. വിമര്‍ശനങ്ങള്‍ തനിക്ക് പുത്തരിയല്ല, എന്നാല്‍ എസ്എന്‍ഡിപിക്കെതിരായ വാളോങ്ങലില്‍ മൗനം പാലിക്കാനാകില്ലെന്നും...

ഹാട്രിക്കോടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മെസ്സി; അൾജീരിയക്കെതിരായ ചരിത്ര വിജയത്തിന് പിന്നാലെ വിതുമ്പിക്കരഞ്ഞ് അർജന്റീനൻ ഇതിഹാസം, അങ്ങേയറ്റം സങ്കീര്‍ണമായ ചില ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് താരം ‘ഞാന്‍ നന്നായി കളിക്കാനും നന്നായിരിക്കാനും എന്റെ ടീം...

കാൻസാസ് സിറ്റി: ലോകകപ്പ് ഫുട്ബോളിൽ അൾജീരിയക്കെതിരെ അതിഗംഭീര ഹാട്രിക്കോടെ പുതിയ റെക്കോർഡുകൾ തകർത്തെറിഞ്ഞ ചരിത്ര നിമിഷത്തിന് പിന്നാലെ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി കളിക്കളത്തിൽ വികാരാധീനനായി. അമേരിക്കയിലെ കാൻസാസ് സിറ്റിയിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ...

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും...

വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

കോഴിക്കോട്: വാഴക്കുല വെട്ടുമ്പോൾ വയോധികന്റെ കൈക്ക് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്റെ (62) കൈക്കാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച രാവില 9.30 ഓടെയായിരുന്നു സംഭവം.വീടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്ന് കുല വെട്ടുമ്പോൾ വാഴയിൽ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിച്ചത്. ഉടനെ...

Popular this week