News

ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു

ന്യൂഡൽഹി: മലങ്കര സഭയുടെ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് (60) കാലം ചെയ്തു. ഉച്ചയ്ക്ക് 12.50 ഓടെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏ​പ്രി​ൽ മാ​സ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​നാ​യ ശേ​ഷം അ​ദ്ദേ​ഹ​ത്തെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടി​യി​രു​ന്നു. തു​ട​ർ​ന്ന് കോ​വി​ഡാ​ന​ന്ത​ര അ​സു​ഖ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യും തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

2007-ലാ​ണ് അ​ദ്ദേ​ഹം മ​ല​ങ്ക​ര സ​ഭ​യു​ടെ ബാ​ഹ്യ​കേ​ര​ള മി​ഷ​ൻ ബി​ഷ​പ്പാ​യി സ്ഥാ​ന​മേ​റ്റ​ത്. 2015-ൽ ​ഗു​രു​ഗ്രാം ഭ​ദ്രാ​സ​നാ​ധി​പ​നാ​യി. നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ അ​ദ്ദേ​ഹം കോ​വി​ഡ് കാ​ല​ത്തും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. 2010 മു​ത​ൽ തു​ട​ങ്ങി​യ തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന പ​ദ്ധ​തി ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button