28.8 C
Kottayam
Thursday, June 4, 2026

ബോണറ്റിൽ വലിച്ചിഴച്ചു, ബ്രേക്കിട്ടപ്പോൾ നിലത്തുവീണ ഐവിനെ 20 മീറ്ററോളം നിലത്തിട്ട് ഉരച്ചു; നെടുമ്പാശേരിയിലേത്‌ ക്രൂരകൊലപാതകം

Must read

കൊച്ചി: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നെടുമ്പാശേരിയിൽ നടന്നത് മനഃസാക്ഷിയെ നടുക്കുന്ന കൊലപാതകമാണ് എന്നാണ് സിസിടിവി ദൃശ്യങ്ങൾ തെളിയിക്കുന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇടിച്ചു തെറിപ്പിക്കുകയും കാറിന്റെ ബോണറ്റിൽ ഒരു കിലോമീറ്ററോളം വലിച്ചു കൊണ്ടുപോവുകയും ചെയ്ത അങ്കമാലി തുറവൂർ ആരിശ്ശേരിൽ ഐവിന്‍ ജോജോ (24) ആണ് മരിച്ചത്.

- Advertisement -

ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. നെടുമ്പാശേരി വിമാനത്താവളത്തിൽ എസ്ഐ തസ്തികയിൽ ജോലി ചെയ്യുന്ന വിനയ കുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശികളാണ് ഇരുവരുമെന്ന് റൂറൽ എസ്പി എം. ഹേമലത പറഞ്ഞു. 2 ജീവനക്കാരെ സിഐഎസ്എഫ് സസ്പെൻഡ് ചെയ്തു.

- Advertisement -

നെടുമ്പാശേരിക്കടുത്തുള്ള നായത്തോട് ഭാഗത്ത് സിഐഎസ്എഫുകാർ അടക്കം ഒട്ടേറെ പേർ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവിടെ വച്ചാണ് പ്രതികളും ഐവിനും തമ്മിൽ തർക്കമുണ്ടായത്. കാറുകൾ തമ്മിൽ ഉരസിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. കാർ ഇങ്ങനെയാണോ ഓവർടേക്ക് ചെയ്യുന്നത് എന്ന് ഐവിൻ ചോദിക്കുന്നതും ഇങ്ങനെയാണ് എന്ന് സിഐഎസ്എഫുകാർ മറുപടി പറയുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. താൻ പൊലീസിനെ വിളിക്കാമെന്നു പറയുന്നതും കേൾക്കാം. ഇംഗ്ലിഷിലാണ് സംസാരം. ഇതിനിടെ ഒട്ടേറെ വാഹനങ്ങൾ ഇരു കൂട്ടർക്കുമിടയിലൂടെ കടന്നു പോകുന്നുണ്ട്. 

- Advertisement -

കുറച്ചു സമയത്തെ തർക്കത്തിനു ശേഷം സിഐഎസ്എഫുകാർ കാർ സമീപത്തെ ഒരു വീടിന്റെ മുന്നിലേക്ക് കയറ്റി തിരിച്ചു പോകാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്കാതെ പോകാൻ പറ്റില്ലെന്ന് വ്യക്തമാക്കി ഐവിൻ ഇവരുടെ കാറിന്റെ മുന്നിൽ കയറി നിന്ന് ഫോണിൽ ഇവരുടെ ദൃശ്യങ്ങൾ പകർത്തി. ഇതോടെ സിഐഎസ്ഫുകാർ ഐവിനെ ഇടിച്ച് തെറുപ്പിച്ച് ബോണറ്റിലേക്കിട്ട് അതിവേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു.

‘ബോണറ്റിൽ പിടിച്ചു കിടന്ന് നിലവിളിച്ച ഐവിനെ അമിത വേഗതയിൽ ഒരു കിലോമീറ്ററോളം ദൂരമോടിച്ച് രാത്രി 10 മണിയോടെ നായത്തോടുള്ള സെന്റ് ജോൺസ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യൻ കപ്പേളയ്ക്കും ഇടയിലുള്ള കപ്പേള റോഡിൽ വച്ച് കാർ‍ സഡൻ ബ്രേക്ക് ചെയ്ത് നിലത്തു തള്ളിയിട്ട  ശേഷം കാറുകൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തുന്നതിന്’ പ്രതികൾ ശ്രമിച്ചു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 

ബോണറ്റിൽ ആളിനേയും വലിച്ചിഴച്ചുകൊണ്ടു അമിത വേഗത്തിൽ വന്ന കാറിനെ നാട്ടുകാർ തടയുകയായിരുന്നു. കാർ ബ്രേക്കിട്ടതോടെ താഴെ വീണ ഐവിനെ 20 മീറ്ററോളം നിലത്തുകൂടി ഉരച്ചുകൊണ്ട് വന്നാണ് കാർ നിന്നത്. അപ്പോൾ തന്നെ ഐവിൻ മരിച്ചതു പോലെയാണ് കാണപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. വിനയകുമാർ ദാസും റോഡരുകിൽ അബോധാവസ്ഥയിലെന്ന പോലെ കിടക്കുന്നതു കാണാം. തുടർന്ന് പൊലീസും ആംബുലൻസുമെത്തി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐവിൻ അവിടെ ചെന്നപ്പോൾ തന്നെ മരിച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയ മോഹനെ വിമാനത്താവളത്തിലെത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇരുവരെയും ചോദ്യം ചെയ്യുകയാണ്. 

വിമാനക്കമ്പനികൾക്ക് ആഹാരം തയാറാക്കി നൽകുന്ന സ്വകാര്യ കാറ്ററിങ് ഗ്രൂപ്പിൽ 11 മാസം മുൻപാണ് ഐവിൻ ജോലിക്ക് കയറിയത്. നെടുമ്പാശേരിയിൽ തന്നെയായിരുന്നു ജോലി. ഐവിന്റെ പിതാവ് ജിജോ ജെയിംസ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സീനിയർ ഫിസിയോ തെറാപ്പിസ്റ്റാണ്. മാതാവ് റോസ്മേരി ജിജോ പാലാ ചേർപ്പുങ്കലുള്ള മാർ സ്ലീവാ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നു. ഏക സഹോദരി അലീന ജിജോ ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

Popular this week