28.4 C
Kottayam
Saturday, June 6, 2026

ഫോണ്‍ എടുക്കാത്തതിനാല്‍ സിനിമകള്‍ നഷ്ടമായിട്ടുണ്ട്, എന്നാലും ആ ശീലം മാറ്റില്ല; കാരണം പറഞ്ഞ് ആസിഫ് അലി

Must read

കൊച്ചി:മലയാള സിനിമയിലെ മിന്നും താരമാണ് ആസിഫ് അലി. സിനിമയില്‍ ബന്ധങ്ങളൊന്നുമില്ലാതെ കടന്നു വന്ന ആസിഫ് അലി ഇന്നത്തെ നിലയിലേക്ക് എത്തിയത് സ്വന്തം അധ്വാനവും കഴിവും കൊണ്ടാണ്. ചെറിയ സിനിമകള്‍ ചെയ്ത് പതിയെ പതിയെയാണ് ആസിഫ് അലി സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. പോയ വര്‍ഷം തുടരെ തുടരെ ഹിറ്റുകളും മികച്ച പ്രകടനങ്ങളും സമ്മാനിച്ച് 2024 തന്റേതാക്കി മാറ്റിയിരുന്നു ആസിഫ് അലി.

തുടര്‍ പരാജയങ്ങളില്‍ നിന്നുമുള്ള ആസിഫ് അലിയുടെ തിരിച്ചുവരവ് ഒരു മധുര പ്രതികാരം കൂടിയാണ്. മുന്‍ വര്‍ഷങ്ങളില്‍ പരാജയങ്ങള്‍ നേരിട്ടപ്പോള്‍ പലരും ആസിഫ് അലിയെ എഴുതിത്തള്ളിയിരുന്നു. എന്നാല്‍ തന്നിലെ നടനെ തേച്ചു മിനുക്കി 2024 തന്റേതാക്കുകയായിരുന്നു ആസിഫ് അലി. കിഷ്‌കിന്ധാ കാണ്ഡം, അഡിയോസ് അമീഗോ, തലവന്‍, ലവല്‍ ക്രോസ് എന്ന സിനിമകളിലൂടെയാണ് ആസിഫ് അലി പോയ വര്‍ഷം കയ്യടി നേടിയത്.

- Advertisement -

തന്റെ പ്രതിഭ കൊണ്ട് പലപ്പോഴും ആസിഫ് അലി ഞെട്ടിച്ചിട്ടുണ്ട്. അതേസമയം തന്റെ ശീലത്തിന്റെ പേരില്‍ ആസിഫ് അലി വിമര്‍ശനം നേരിടുകയും ചെയ്തിട്ടുണ്ട്. വിളിച്ചാല്‍ ഫോണ്‍ എടുക്കുന്ന ശീലം ആസിഫ് അലിയ്ക്ക് ഇല്ല എന്നൊരു ആരോപണം പൊതുവെ മലയാള സിനിമയിലുണ്ട്. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. കുടുംബം മാസികയ്ക്ക് നല്‍കിയ അഭിിമുഖത്തിലാണ് ആസിഫ് അലി മനസ് തുറന്നത്.

- Advertisement -

ഫോണില്‍ കിട്ടാത്തയാളാണോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആസിഫ് അലി. ” അത് എന്റെ മോശം സ്വഭാവമാണ്. മാറ്റാന്‍ ഉദ്ദേശിക്കുന്നുമില്ല. അത് വളരെയധികം ആസ്വദിക്കുന്നയാളാണ്. നമ്മള്‍ ഇത്രയും നേരം ഇവിടെയിരുന്ന് സംസാരിച്ചു. എനിക്കൊരു ഫോണ്‍കാള്‍ വന്നിട്ടില്ല. ഞാനിതിനിടയില്‍ എഴുന്നേറ്റ് പോയിട്ടില്ല. ഒഴുക്ക് നഷ്ടപ്പെടാതെ നമുക്ക് സംസാരിക്കാന്‍ പറ്റി. ആ ഫ്രീഡം ഫോണുണ്ടെങ്കില്‍ കിട്ടില്ല.” എന്നാണ് താരം പറയുന്നത്.

- Advertisement -

പക്ഷെ ഞാന്‍ ഫോണ്‍ ഉപയോഗിക്കാതെ തന്നെ എന്റെ കാര്യങ്ങള്‍ വളരെ കൃത്യമായി നടന്നു പോകണം. അതിന് ഒരാളെ കണ്ടെത്തിയിട്ടുണ്ടെന്നും ആസിഫ് അലി പറയുന്നു. എന്നാല്‍ ഫോണില്‍ കിട്ടാത്തതു കൊണ്ട് വലിയ നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. വിശേഷപ്പെട്ട, ഇഷ്ടപ്പെട്ട പലരും വിളിച്ചിട്ട് കിട്ടിയിട്ടില്ല. ഒരുപാട് സിനിമകള്‍ നഷ്ടമായിട്ടുണ്ട്. നമുക്കുള്ളതാണെങ്കില്‍ നമ്മുടെ അടുത്തേക്ക് വരും. എന്ന വിശ്വാസമുള്ളതു കൊണ്ട് അതൊക്കെ അഡ്ജസ്റ്റ് ചെയ്തു പോകുന്നുവെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം കിഷ്‌കിന്ധാ കാണ്ഡം നല്‍കിയ വലിയ വിജയത്തിന്റെ സന്തോഷത്തിലാണ് ആസിഫ് അലി. ആ വിജയം ഈ വര്‍ഷവും ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് താരം. രേഖചിത്രമാണ് ആസിഫ് അലിയുടെ പുതിയ സിനിമ. അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്ന സിനിമ മലയാളത്തില്‍ ഇതുവരെ കാണാത്ത ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി കഥ പറച്ചില്‍ പരീക്ഷിക്കുന്ന സിനിമയാണ്. പിന്നാലെ ടിക്കി ടാക്ക അടക്കമുള്ള വലിയ സിനിമകള്‍ ആസിഫ് അലിയുടേതായി അണിയറയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week