28.6 C
Kottayam
Monday, June 15, 2026

ആ പ്രശ്‌നത്തിന് ശേഷം ഞാനങ്ങനെ പുറത്തെ പരിപാടികള്‍ക്കൊന്നും പോകാറില്ല, എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കൂടെ നിന്നത് ജനങ്ങളാണ്, നിങ്ങള്‍ക്ക് നന്ദി പറയാന്‍ ഈ വേദി ഞാന്‍ ഉപയോഗിക്കുന്നു; വൈകാരിക വാക്കുകളുമായി നിവിന്‍ പോളി

Must read

കൊച്ചി:ഒരു കാലത്ത് സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ പോലെ ബോക്‌സ് ഓഫീസ് നിറച്ച നടനാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ നിവിന്‍ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി. നേരം, തട്ടത്തിന്‍ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടര്‍ച്ചയായി ഹിറ്റ് ചാര്‍ട്ടില്‍ കയറ്റിയിരുന്ന നടനായിരുന്നു നിവിന്‍ പോളി. എന്നാല്‍ കുറച്ചുനാളായി നല്ലൊരു ബോക്‌സ് ഓഫീസ് വിജയം അദ്ദേഹത്തിനില്ല.

ഇപ്പോഴിതാ, തനിക്കൊരു പ്രശ്‌നമുണ്ടായപ്പോള്‍ കൂടെ നിന്നത് ജനങ്ങളാണെന്ന് പറയുകയാണ് നിവിന്‍ പോളി. ഒരു പ്രശ്‌നം വന്നപ്പോള്‍ ചേര്‍ത്തുപിടിച്ചത് ജനങ്ങളും പ്രേക്ഷകരുമാണെന്നും ഈ പിന്തുണയ്ക്കും സ്‌നേഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു. നിലമ്പൂരില്‍ നടന്ന ഗോകുലം നൈറ്റില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന ജനങ്ങളോട് നന്ദി പറയാന്‍ ഒരു വേദി കിട്ടിയിരുന്നില്ലെന്നും നിവിന്‍ പറഞ്ഞു.

- Advertisement -

”ഒരുപാട് നാളുകള്‍ക്കുശേഷമാണ് ഇത്രയും വലിയ ജനക്കൂട്ടത്തിനു മുന്നില്‍ നില്‍ക്കുന്നത്. എന്റെ വീട് ആലുവയിലാണ്. ആലുവ ശിവരാത്രി മഹോത്സവം നാട്ടില്‍ നടക്കാറുണ്ട്. ഇവിടുത്തെ ഈ ഉത്സവവും കടകളുമൊക്കെ അതിനെ ഓര്‍മപ്പെടുത്തുന്നു. 2018ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ എന്റെ വീട് മുഴുവന്‍ വെള്ളം കയറിയിരുന്നു. അവസാനം വീട് പുതുക്കി പണിയേണ്ടി വന്നു. പുതുക്കി പണിയുന്ന സമയത്ത് എന്റെ ആഗ്രഹം നിലമ്പൂരിലെ തേക്ക് വച്ച് പണിയണമെന്നായിരുന്നു. അങ്ങനെ ഇവിടെ വന്ന് ഡിപ്പോയില്‍ നിന്ന് തടിയെടുത്തിരുന്നു. നിലമ്പൂരിലെ മരങ്ങളാണ് ഇപ്പോള്‍ വീട്ടിലുള്ളത്.

- Advertisement -

അടുത്തിടെ ഉണ്ടായ പ്രശ്‌നങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാം. ആ പ്രശ്‌നങ്ങള്‍ക്കുശേഷം ഞാനങ്ങനെ പുറത്തെ പരിപാടികള്‍ക്കൊന്നും പോകാറുണ്ടായിരുന്നില്ല. ഗോപാലന്‍ ചേട്ടന്‍ എനിക്കൊരു മെന്ററിനെപ്പോലെയും ജ്യേഷ്ഠനെപ്പോലെയുമാണ്. അതുകൊണ്ടാണ് വിളിച്ചപ്പോള്‍ ഓടിവന്നതാണ്. എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കൂടെ നിന്നത് ജനങ്ങളാണ്. നിങ്ങള്‍ക്കൊരു നന്ദി പറയാന്‍ എനിക്കു വേദി കിട്ടിയിട്ടില്ല. ഈ വേദി അതിന് ഉപയോഗിക്കുന്നു. ഈ വര്‍ഷം നല്ല സിനിമകളുമായി നിങ്ങളുടെ മുന്നില്‍ വരും. ആ പ്രോത്സാഹനവും സ്‌നേഹവും ഇനിയും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൂച്ചെണ്ടും ലഡുവും കിട്ടി, പക്ഷെ പൈസ വാങ്ങി; ഉദ്ഘാടന ദിവസം തന്നെ പ്രിയദർശിനി ബസിൽ ടിക്കറ്റിന് പൈസ ഈടാക്കിയെന്ന് പരാതി

തൃശ്ശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ യാത്രക്കാർക്ക് ദുരനുഭവം. പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ സ്ത്രീകളിൽ നിന്ന് ടിക്കറ്റ് നിരക്ക്...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയ്ക്ക് മര്‍ദനം: ജീവനക്കാരനെതിരെ പരാതി

അടൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ ജീവനക്കാരൻ മർദിച്ചതായി പരാതി. അന്ധനായ വയോധികനൊപ്പമെത്തിയ ഇതരസംസ്ഥാനക്കാരിയായ വയോധികയ്ക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരനായ ആർ. വേണുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ്...

കഴുത്തിൽ ചങ്ങലയുമായി യുവതി പോലീസ് സ്റ്റേഷനിൽ;ബന്ദിയാക്കി ദേഹമാകെ പൊള്ളിച്ച് ഭർത്താവിന്റെ ക്രൂരത

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ സിനിമയെ വെല്ലുന്ന ദാരുണമായ ക്രൂരതയ്ക്ക് ഇരയായ യുവതി അതിസാഹസികമായി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി. ഭർത്താവ് വീടിനുള്ളിലെ തൂണിൽ ചങ്ങലയ്ക്കിട്ട് പൂട്ടുകയും പഴുപ്പിച്ച ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും...

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. ഈ വർഷം...

സ്ത്രീകൾക്കുള്ള ഔദാര്യമല്ല’; പ്രിയദർശിനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി...

Popular this week