24.9 C
Kottayam
Friday, June 5, 2026

‘ഭീമന്‍ രഘു പാര്‍ട്ടി വിട്ടത് നന്നായി, ശോഭാ സുരേന്ദ്രനെ തഴഞ്ഞിട്ടില്ല’: കെ സുരേന്ദ്രന്‍

Must read

കൊച്ചി: നടന്‍ ഭീമന്‍ രഘു ബിജെപി വിട്ടത് നന്നായെന്ന് വിചാരിക്കുന്നയാളാണ് താനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അദ്ദേഹം 2016 ല്‍ തന്നെ പരസ്യമായി പാര്‍ട്ടിയെ തള്ളി പുറത്തേക്ക് പോയ ആളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘പുറത്ത് നിന്നും പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് കാര്യമായ പരിഗണന കിട്ടുന്നില്ലെന്നാണ് നിങ്ങള്‍ പറയുന്നത്. പുറത്ത് നിന്നും വരുന്നവര്‍ക്കാണ് കൂടുതല്‍ പരിഗണന കിട്ടുന്നതെന്നാണ് അകത്തുള്ളവര്‍ പറയുന്നത്. ഇടതുപക്ഷത്തിന്റെ എംഎല്‍എയായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം ബിജെപിയില്‍ എത്തി കേന്ദ്രമന്ത്രിയായി. എപി അബ്ദുള്ളകുട്ടി പാര്‍ട്ടിയുടെ ഉപാദ്ധ്യക്ഷനാണ്.

അനില്‍ ആന്റണി രണ്ട് മാസംകൊണ്ട് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായി. രാജസേനന്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായി, പിന്നീട് മത്സരിച്ചു. അലി അക്ബര്‍ മത്സരിച്ചു, സംസ്ഥാന കമ്മിറ്റി അംഗമാക്കി. അകത്തുള്ളവരേക്കാള്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നത് പുറത്ത് നിന്നും വരുന്നവര്‍ക്കാണ്.

ഭീമന്‍ രഘു പാര്‍ട്ടി വിട്ടത് നന്നായി എന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. അദ്ദേഹം 2016 ല്‍ തന്നെ പാര്‍ട്ടി വിട്ടതാണ്. പിപി മുകുന്ദനെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അവഗണിച്ചുവെന്നാണ് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നത്. സത്യം അതല്ല. 22 വര്‍ഷം മുമ്പാണ് പിപി മുകുന്ദന്‍ ബിജെപിയില്‍ നിന്നും മാറുന്നത്.

- Advertisement -

അന്ന് ഞാന്‍ യുവമോര്‍ച്ച നേതാവ് മാത്രമാണ്. ആരേയും അധിക്ഷേപിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നില്ല. അര്‍ഹമായ രീതിയില്‍ എല്ലാവരേയും പരിഗണിച്ചിട്ടുണ്ട്.’ കെ സുരേന്ദ്രന്‍ പറഞ്ഞു. ശോഭാ സുരേന്ദ്രന്റെ സംസ്ഥാന അധ്യക്ഷന്‍ തഴഞ്ഞുവെന്ന വാദം ശരിയല്ലെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

- Advertisement -

കോര്‍കമ്മിറ്റിയെ തീരുമാനിക്കുന്നത് സംസ്ഥാന അദ്ധ്യക്ഷനല്ല. കേന്ദ്ര നേതൃത്വമാണ്. ഞാന്‍ പ്രസിഡന്റായി വന്നശേഷം എല്ലാവര്‍ക്കും ഭാരവാഹിത്വം കൊടുത്തിട്ടുണ്ട്. ആരേയും ഒഴിവാക്കിയിട്ടില്ല. പ്രായത്തിന്റെ പേരിലോ അല്ലെങ്കില്‍ ഒരുപാട് കാലം ചുമതല വഹിച്ചതിന്റെയോ പേരില്‍ ഒഴിവാക്കിയിട്ടുണ്ട്. അവരെയെല്ലാം നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍മാരാക്കിയിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week