മുംബൈ:പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന് പോകാത്തതിൽ സന്തോഷം തോന്നിയാതായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഉദ്ഘാടന ചടങ്ങുകൾ രാവിലെ ടിവിയിൽ കണ്ടു. ഉത്‌ഘാടനം ചെയ്ത രീതി ശരിയായില്ല . നമ്മുടെ രാജ്യത്തെ പിന്നോട്ട് നടത്തുകയാണ. ജവർഹലാൽ നെഹ്റുവിന്റെ കാഴ്ചപ്പാടിൽ നിന്നും തീർത്തും പിന്നോട്ടുള്ള നടത്തമാണ് ഇപ്പോൾ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രീയതയിൽ അധിഷ്ടിതമായ ആധുനിക സമൂഹമായിരുന്നു നെഹ്റു കണ്ട സ്വപ്നം. അതിൽനിന്നും തികച്ചും വിപരീതമായാണ് കാര്യങ്ങളുടെ പോക്ക്. പ്രസിഡന്റിന്റെ വൈസ് പ്രസിഡന്റിനെയും ക്ഷണിക്കേണ്ടതായിരുന്നു.
ലോക്സഭാ സ്പീക്കറായ ഓം ബിർല ചടങ്ങിൽ പങ്കെടുത്തു. എന്നാൽ,ഉപരാഷ്ട്രപതിയെ കണ്ടില്ല. മുഴുവൻ പരിപാടിയും ചിലരെ മാത്രം കേന്ദ്രീകരിച്ചായിരുന്നു. പഴയ പാർലമെന്റുമായി ജനങ്ങൾക്ക് പ്രത്യേക ബന്ധമുണ്ടായിരുന്നു. പുതിയ പാർലമെന്റിനെക്കുറിച്ച് പ്രതിപക്ഷത്തോട് ചർച്ച പോലും നടത്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.