29.7 C
Kottayam
Saturday, June 13, 2026

പാലക്കാട്ടെ ബിജെപി നേതാവിന്‍റെ വീട് ആക്രമിച്ചത് ബിജെപിക്കാർ തന്നെ; യുവമോർച്ച മണ്ഡലം സെക്രട്ടറിയടക്കം അറസ്റ്റിൽ

Must read

പാലക്കാട് : പാലക്കാട് ബിജെപി മുൻ കൗൺസിലർ കുന്നത്തൂർമേട്ടിലെ എസ്.പി. അച്യുതാനന്ദന്‍റെ വീടിനു നേരെ ആക്രമണം നടത്തിയത് ബിജെപിക്കാർ തന്നെയെന്ന് പൊലീസ്. കേസിൽ  യുവ മോർച്ച നേതാവിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. യുവമോർച്ച പാലക്കാട് മണ്ഡലം സെക്രട്ടറി മണലി സ്വദേശിയുമായ രാഹുലിനെയും സുഹൃത്തുക്കളായ അനുജിൽ, അജീഷ് കുമാർ കല്ലേപ്പുള്ളി, മഞ്ഞല്ലൂർ സ്വദേശികളായ സീനപ്രസാദ്, അജീഷ് എന്നിവരെയും പാലക്കാട് ടൌൺ പൊലീസ് അറസ്റ്റ് ചെയ്തു.

സമൂഹ മാധ്യമത്തിൽ അച്യുതാനന്ദനിട്ട പോസ്റ്റിൽ പ്രകോപിതരായാണ് വീടിനു നേരെ ആക്രമണം അഴിച്ചുവിട്ടതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ്. പാലക്കാട്ടെ യുവ മോര്ച്ചയുടെ സമരങ്ങളിലെ നിറ സാന്നിധ്യമാണ് പിടിയിലായ രാഹുൽ. ബിജെപി ജില്ലാ നേതൃത്വവുമായും അടുത്ത ബന്ധമുള്ള രാഹുൽ  യുവമോർച്ച അടുത്തിടെ മന്ത്രി എംബി രാജേഷിൻറെ വീട്ടിലേക്ക് നടത്തിയ മാർച്ചിൻറെ മുൻനിരയിലും  ഉണ്ടായിരുന്നു. അന്ന് പൊലീസ് അറസ്റ്റ് ചെയ്ത നേതാക്കളിൽ ഒരാളും രാഹുൽ തന്നെ.

സമൂഹ മാധ്യമത്തിൽ അച്യുതാനന്ദനിട്ട പോസ്റ്റിൽ പ്രകോപിതരായാണ് വീടിനു നേരെ ആക്രമണം അഴിച്ചുവിട്ടത്.  രാഹുലും സുഹൃത്തുക്കളും മദ്യപിച്ച് കാറിലും ബൈക്കിലുമായി അച്യുതാനന്ദൻറെ വീടിന് സമീപത്തെത്തി. ആദ്യം രാഹുൽ കയ്യിലുണ്ടായിരുന്ന ബിയര് കുപ്പി എറിഞ്ഞു. കൂടെയുണ്ടായിരുന്നവരോടും കുപ്പി എറിയാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബിയർ കുപ്പി എറിഞ്ഞുള്ള ആക്രമണ ത്തിൽ ജനൽച്ചില്ലുകളും കാറിന്റെ ചില്ലുകളും തകർന്നിരുന്നു. വീട് ആക്രമണത്തിന് പിന്നിൽ ബിജെപി അനുഭാവികളാണെന്ന് അച്യുതാനന്ദൻ നേരത്തെ ആരോപണമുന്നയിച്ചിരുന്നു.

പാർട്ടിയിലെ ആഭ്യന്തര തർക്കമാണു ആക്രമണത്തിന് കാരണമെന്നും സംശയമുണ്ടായിരുന്നു. എന്നാൽ ആക്രമണത്തിൽ വ്യക്തമായ മറുപടി നൽകാൻ സംസ്ഥാന നേതൃത്വം ഇതുവരെ തയാറായിട്ടില്ല. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചു വിവരം ലഭിച്ചത്. ആദ്യം പ്രതികളുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ കസ്റ്റഡിയിലെടുത്ത പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

Popular this week