KeralaNews

കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപണം; യുവാവ് അറസ്റ്റിൽ

തിരുവല്ല: കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല മുത്തൂർ ലക്ഷ്മി സദനത്തിൽ പ്രിനു ( 30) ആണ് അറസ്റ്റിലായത്. ഇയാളുടെ അയൽവാസികളുടെ പരാതിയിലാണ് അറസ്റ്റ്.

രണ്ട് പെൺകുട്ടികളും അമ്മയും താമസിക്കുന്ന വീടുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. സ്ത്രീകൾ കുളിമുറിയിൽ കയറുന്ന സമയം നോക്കിയായിരുന്നു ഇയാൾ ക്യാമറ സ്ഥാപിച്ചിരുന്നത്. 2023 ഡിസംബർ 16-ന് വീട്ടിലെ ഇളയ പെൺകുട്ടി കുളിമുറിയിൽ കയറിയ തക്കം നോക്കി ഇയാൾ ഒളിക്യാമറ അടങ്ങുന്ന പേന വെന്റിലേഷനിൽ വയ്ക്കാൻ ശ്രമിച്ചു.

ഇതിനിടയിൽ പെൻക്യാമറ കുളിമുറിക്ക് ഉള്ളിലേക്ക് വീണു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ പേനയ്ക്കുള്ളിൽ നിന്നും ഒളിക്യാമറയും മെമ്മറി കാർഡും ലഭിച്ചു. ഒളിവിലായിരുന്ന പ്രതിയെ ബന്ധുവായ വിജിലൻസ് ഉദ്യോഗസ്ഥൻ്റെ താമസസ്ഥലത്തു നിന്നാണ് പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button