ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുന്നു, രണ്ടുപേർ കൊല്ലപ്പെട്ടു

വെടിനിർത്തൽ കരാറിൽ മാത്രം; ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുന്നു, രണ്ടുപേർ കൊല്ലപ്പെട്ടു

ഗാസ: ഒക്ടോബറിലെ വെടിനിർത്തൽ കരാറിനുശേഷവും ഗാസ മുനമ്പിൽ ആക്രമണങ്ങളുമായി ഇസ്രയേൽ. ഗാസയിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സൈക്കിൾ യാത്രിയാത്രികരായ രണ്ട് പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേലിന്റെ സൈനിക നിയന്ത്രണത്തിലുള്ളതും ഗാസയെ വിഭജിക്കുന്ന വെടിനിർത്തൽ രേഖയ്ക്ക് സമീപത്തുള്ളതുമായ കിഴക്കൻ ഡീർ അൽ-ബലാഹിലാണ് ഇവർ ആക്രമണത്തിനിരയായത് എന്ന് അൽ-അഖ്‌സ മാർട്രയേഴ്‌സ് ആശുപത്രി അധികൃതർ അറിയിച്ചു. മഗസി അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേലി വെടിവെപ്പിൽ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹവും തങ്ങൾക്ക് ലഭിച്ചതായി അവർ പറഞ്ഞു.

വെടിനിർത്തൽ ലംഘനം ഉണ്ടാവുകയോ സൈനികർക്കുനേരെ ആക്രമണം ഉണ്ടാകുകയോ ചെയ്താൽ പ്രതികരിക്കും എന്നായിരുന്നു അവർ നേരത്തേ പറഞ്ഞത്. എന്നാൽ, ഈ രണ്ട് ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ഇസ്രായേലി സൈന്യം ഇതുവരെയും പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ ആരംഭിച്ചതിന് ശേഷം 586 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുള്ളതായി ഗാസ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.

ഇസ്രായേൽ ആക്രമണം ആരംഭിച്ചതു മുതൽ മൊത്തം 72,037 പേർ കൊല്ലപ്പെട്ടതായി മന്ത്രാലയം കൂട്ടിച്ചേർത്തു. ഹമാസ് നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ ഭാഗമായ ഈ മന്ത്രാലയം യുദ്ധമരണങ്ങളുടെ കണക്കുകൾ സൂക്ഷിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഏജൻസികളും സ്വതന്ത്ര വിദഗ്ധരും ഈ കണക്കുകൾ വിശ്വസനീയമായി കണക്കാക്കുന്നുമുണ്ട്.

ഒക്ടോബർ 10-ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷവും പലതവണയായി ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയും കരാർ ലംഘനം നടത്തുകയും ചെയ്തിട്ടുണ്ട്. പലസ്തീനികളുടെ മരണസംഖ്യ ദിനംപ്രതി വർധിക്കുകയും കൂടി ചെയ്യുന്ന സാഹചര്യത്തിൽ, യുദ്ധത്തിന് ഇതുവരെ യാതൊരു ശമനവും വന്നിട്ടില്ലെന്നാണ് തങ്ങൾക്ക് അനുഭവപ്പെടുന്നത് എന്നാണ് ഗാസയിലുള്ളവർ പറയുന്നത്.

അതേസമയം, കഴിഞ്ഞ വർഷം വെടിനിർത്തൽ കരാർ വന്നതിന് ശേഷം അതിൽ സൂചിപ്പിച്ചിട്ടുള്ള പല നിർദേശം പാലിക്കപ്പെടുന്നുമുണ്ട്. ആദ്യത്തെ ഒരാഴ്ചയോളം ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നുവെങ്കിലും, കരാറിന്റെ ഭാഗമായി തുറന്ന റാഫാ ക്രോസ് വഴി കൂടുതൽ പലസ്തീനികൾ ഈജിപ്റ്റിലേക്ക് പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്നു എന്ന് അധികൃതർ പറയുന്നു.

Two Palestinians riding bicycles were killed in an Israeli drone strike in eastern Deir al-Balah, Gaza Strip. The attack occurred despite the ceasefire agreement that has been in place since October. Reports indicate that the victims were targeted near the ceasefire line, marking the latest in a series of violations that have continued to claim civilian lives in the region.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News