28.2 C
Kottayam
Friday, June 5, 2026

ടെഹ്റാന്റെ വ്യോമമേഖലയുടെ നിയന്ത്രണം പിടിച്ചെടുത്തെന്ന് നെതന്യാഹു,അയത്തുള്ള ഖമീനിയെ വധിച്ചാൽ‌ സംഘർഷം അവസാനിക്കും; ഇറാൻകാരോട് നഗരത്തിൽ നിന്ന് ഒഴിഞ്ഞുപോകാൻ നിർദേശം

Must read

ടെഹ്‌റാൻ / ടെൽ അവീവ്‌: തുറന്ന യുദ്ധഭീതിയുണർത്തി തുടർച്ചയായ നാലാംദിനവും ആക്രമണ-പ്രത്യാക്രമണം ശക്തമാക്കി ഇസ്രയേലും ഇറാനും. ഇറാൻ തലസ്ഥാനമായ ടെഹ്റാന്റെ വ്യോമമേഖലയുടെ പൂർണനിയന്ത്രണം പിടിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള ഖമീനിയെ വധിച്ചാൽ‌ സംഘർഷം അവസാനിക്കും. യുദ്ധം തുടരണമെന്നാണ് ഇറാന്റെ ആഗ്രഹം. അവർ ഇസ്രയേലിനെ ആണവയുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.

ടെഹ്റാന്റെ ചിലഭാഗങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇറാൻകാരോട് ഇസ്രയേൽ സൈന്യം നിർദേശിച്ചു. ടെൽഅവീവിൽനിന്ന്‌ ഒഴിഞ്ഞുപോകാൻ ഇസ്രയേൽകാരോട്‌ ഇറാനും ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഖമീനിയെ ഇറാൻ ബങ്കറിലേക്കു മാറ്റിയെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

ഇറാന്റെ ആണവ, മിസൈൽ സംവിധാനങ്ങൾ മുച്ചൂടും തകർക്കുക എന്ന ലക്ഷ്യംനേടാനുള്ള നടപടികളിലാണെന്ന് നെതന്യാഹു തിങ്കളാഴ്ച പ്രഖ്യാപിച്ചു. അതേസയമം, ആണവനിർവ്യാപനക്കരാറിൽനിന്ന് പിന്മാറാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഇറാൻ. എന്നാൽ, ആണവായുധം വികസിപ്പിക്കില്ലെന്ന നിലപാട് ആവർത്തിച്ചു.

ഇസ്രയേലിലെ ടെൽ അവീവിലും തുറമുഖനഗരമായ ഹൈഫയിലും ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ എട്ടുപേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. ടെഹ്‌റാനിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ രഹസ്യാന്വേഷണവിഭാഗം മേധാവി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

- Advertisement -

ഇസ്രയേലിലെ ടെൽ അവീവിലും തുറമുഖനഗരമായ ഹൈഫയിലും പ്രദേശികസമയം തിങ്കളാഴ്ച പുലർച്ചെ നാലോടെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ എട്ടുപേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇറാൻ റെവലൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) രഹസ്യാന്വേഷണവിഭാഗമായ ഖുദ്‌സ് സേനയുടെ 10 കമാൻഡ് സെന്ററുകളിൽ ഇസ്രയേൽ ബോംബിട്ടു. ആക്രമണത്തിൽ രഹസ്യാന്വേഷണവിഭാഗം മേധാവി ബ്രിഗേഡിയൻ ജനറൽ മുഹമ്മദ് കസേമിയുൾപ്പെടെ നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചമുതൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ 224 പേർ മരിച്ചെന്ന് ഇറാൻ പറഞ്ഞു. 1400-ഓളം പേർക്ക് പരിക്കേറ്റു.

- Advertisement -

ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വെടിനിർത്തൽ ചർച്ചകൾക്കില്ലെന്ന് മധ്യസ്ഥരായ ഒമാനെയും ഖത്തറിനെയും ഇറാൻ അറിയിച്ചെന്ന് റോയിറ്റേഴ്‌സ് റിപ്പോർട്ടുചെയ്തു. ഇസ്രയേലിന്റെ ഏകപക്ഷീയ ആക്രമണത്തിനുള്ള മറുപടി ആക്രമണം പൂർത്തിയാക്കിയാലേ ഗൗരവതരമായ ചർച്ചകൾക്കുള്ളൂ എന്ന് ഇറാൻ അറിയിച്ചതായാണ് വിവരം. ഇറാന്റെ നാണയമായ റിയാലിന്റെ മൂല്യം യുഎസ് ഡോളറിനെതിരേ 10 ശതമാനം ഇടിഞ്ഞു.

സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യൻവിദ്യാർഥികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ടെഹ്റാനിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം തുടങ്ങി. ഇറാൻ വ്യോമാതിർത്തി അടച്ചതിനാൽ വിമാനമാർഗം ഇവരെ ഒഴിപ്പിക്കുക സാധ്യമല്ല. തെക്കൻ തുറമുഖമായ ബന്ദാർ അബ്ബാസ് വഴി കപ്പൽമാർഗമോ അതിർത്തിരാജ്യങ്ങൾവഴി കരമാർഗമോ ആകും ഒഴിപ്പിക്കുക. അതിനിടെ, സംഘർഷം പരിഹരിക്കാനുള്ള സാധ്യതതേടി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ യുഎഇ ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായും അർമീനിയൻ വിദേശകാര്യമന്ത്രി അരരാത് മിർസോയാനുമായും സംസാരിച്ചു. ഇറാനിലുള്ള ഇന്ത്യൻ പൗരർ ഉടൻ ടെഹ്‌റാൻ വിടണമെന്ന്‌ നിർദേശിച്ചതായി റിപ്പോർട്ടുണ്ട്. അവരുടെകൂടെ വേറെ വിദേശപൗരർ ഉണ്ടാകരുതെന്നും നിർദേശമുണ്ട്.

ഇസ്രയേൽ-ഇറാൻ സംഘർഷം ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് ജി-7 ഇറക്കിയ കരട് സംയുക്തപ്രസ്താവനയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ടില്ല. ഇറാൻ യുദ്ധം ജയിക്കില്ലെന്നും സമാധാനചർച്ചയ്ക്ക് ഉടന്‍ തയ്യാറാകണമെന്നും സമയം അതിക്രമിച്ചെന്നും ട്രംപ് പറഞ്ഞു.

- Advertisement -

യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താത്പര്യപ്പെടുന്നുണ്ടെങ്കിൽ വെടിനിർത്തലിന് ഇസ്രയേലിനെ പ്രേരിപ്പിക്കാൻ ഇടപെടണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എക്സിലൂടെ അഭ്യർത്ഥിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാബുവിനെപ്പോലൊരാളെ അടക്കിനിർത്താൻ ട്രംപിന് ഒരു ഫോൺവിളിമതിയെന്നും അത് നയതന്ത്രത്തിന്റെ വഴിതുറക്കുമെന്നും അരാഗ്ചി പറഞ്ഞു. ഇതിനായി ട്രംപിനുമേൽ സമ്മർദം ചെലുത്താൻ ഖത്തർ, സൗദി അറേബ്യ, ഒമാൻ എന്നിവരോട് ഇറാൻ അഭ്യർത്ഥിച്ചതായും റിപ്പോർട്ടുണ്ട്. വെടിനിർത്തലിനു പകരമായി ആണവചർച്ചകളിൽ ചിലവിട്ടുവീഴ്ചകളാകാമെന്നാണ് വാഗ്ദാനം.

: ഇറാൻ സൈന്യത്തിന്റെ ഏറ്റവും കരുത്തേറിയ സേനാവിഭാഗമായ ഇറാൻ റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) രഹസ്യാന്വേഷണവിഭാഗമായ ഖുദ്‌സ് സേനയുടെ 10 കമാൻഡ് സെന്ററുകളാണ് തിങ്കളാഴ്ച ഇസ്രയേൽ ആക്രമിച്ചത്. 1980-കളിൽ ഇറാൻ-ഇറാഖ് യുദ്ധാനന്തരം സ്ഥാപിച്ച ഖുദ്സ് സേനയ്ക്കാണ് വിദേശകാര്യങ്ങളിലെ ഇറാന്റെ ദൗത്യത്തിന്റെ ചുമതല.

ഇറാനെക്കൂടാതെ സിറിയ, ലെബനൻ, ഗാസ, യെമെൻ, ഇറാഖ് തുടങ്ങിയ പശ്ചിമേഷ്യയിലെ മിക്കരാജ്യങ്ങളിലും ഇവർക്ക് സേനാതാവളമുണ്ട്. യൂറോപ്പിലും ലാറ്റിനമേരിക്കയിലും രഹസ്യദൗത്യങ്ങൾ നടത്തുന്നു. പരമോന്നത നേതാവ് അയത്തുള്ള അലി ഖമീനിക്ക്‌ നേരിട്ടാണ് ഖുദ്സ് സേന റിപ്പോർട്ട് ചെയ്യേണ്ടത്. അറബിയിൽ ‘ജറുസേലം’ എന്നാണ് ഖുദ്‌സിനർഥം. ‘ഇസ്രയേൽവിരുദ്ധ ദൗത്യം’ എന്നതിന്റെ പ്രതീകമാണ് ഖുദ്സ് സേന. പശ്ചിമേഷ്യയിലെ ഇറാൻ അനുകൂല സായുധസംഘങ്ങളെയെല്ലാം പിന്തുണയ്ക്കുന്നതും ഖുദ്സ് സേനയാണ്. അവർക്ക് ആയുധങ്ങൾ എത്തിച്ചുനൽകുന്നതും അവരാണ്.

രണ്ടുപതിറ്റാണ്ടുകാലം ഖുദ്‌സ്‌ സേനയെ നയിച്ചത് ഇറാനിലെ ഏറ്റവും കരുത്തുറ്റ സൈനികോദ്യോഗസ്ഥൻ എന്ന വിശേഷണമുള്ള ഖാസിം സുലൈമാനിയാണ്. 2020-ൽ ബാഗ്ദാദ് വിമാനത്താവളത്തിൽവെച്ച് അദ്ദേഹത്തെ യുഎസ് ഡ്രോണാക്രമണത്തിൽ വധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week