25.2 C
Kottayam
Friday, September 27, 2024

പശ്ചിമേഷ്യ വീണ്ടും സംഘർഷ ഭൂമി; ലെബനനിൽ കര ആക്രമണത്തിന് ഒരുങ്ങി ഇസ്രായേൽ, മുന്നറിയിപ്പ്

Must read

ടെൽ അവീവ്: ഹിസ്ബുള്ളയുടെ നേരിട്ടുള്ള മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി ലെബനനിൽ കര മാർഗം ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രായേൽ സൈനിക മേധാവി. കഴിഞ്ഞ ദിവസം ടെൽ അവീവിനെ ലക്ഷ്യമിട്ടുള്ളത് ഉൾപ്പെടെ ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം രൂക്ഷമായതോടെയാണ് ഇസ്രായേൽ നിലപാട് കടുപ്പിക്കുന്നത്. കരമാർഗം നേരിട്ടുള്ള ആക്രമണം ഉണ്ടായാൽ അത് തുറന്ന യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.

ഏറ്റവും ഒടുവിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങൾ ലെബനനിലേക്ക് കരമാർഗം കടന്നു കയറാനും ഹിസ്ബുള്ളയെ തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് വടക്കൻ അതിർത്തിയിൽ സൈനികരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവേ ചീഫ് ഓഫ് സ്‌റ്റാഫ്‌ ലെഫ്. ജനറൽ ഹെർസി ഹലേവി വ്യക്തമാക്കുകയായിരുന്നു.

ടെൽ അവീവിന് നേരെ ഇന്നലെ നടന്ന മിസൈൽ ആക്രമണത്തെ കുറിച്ചും പ്രസംഗത്തിൽ അദ്ദേഹം എടുത്തു പറയുകയുണ്ടായി. ഹിസ്ബുള്ള അവരുടെ ആക്രമണ പരിധി വിപുലീകരിച്ചുവെന്നും അവർക്ക് ശക്തമായ തിരിച്ചടി നൽകാൻ തയ്യാറാവാനും സൈനിക മേധാവി പറഞ്ഞു. ഇതോടെയാണ് മേഖലയിൽ യുദ്ധ സമാന സാഹചര്യം ഉയർന്നുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും തന്നെ കരയിലൂടെയുള്ള നീക്കത്തെ കുറിച്ച് യാതൊരു സൂചനയും ഇസ്രായേൽ സൈന്യം നൽകിയിരുന്നില്ല. ഇപ്പോൾ വന്നിരിക്കുന്ന സൈനിക മേധാവിയുടെ പ്രതികരണം നേരെ മറിച്ചാണ്‌ സൂചന നൽകുന്നത്. കൂടുതൽ സൈനിക യൂണിറ്റുകളെ വടക്കൻ മേഖലയിൽ നിയോഗിക്കാനും അവർ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, തെക്കൻ ഇസ്രായേലി നഗരമായ എലാറ്റിലെ തുറമുഖത്തെ ഒരു കെട്ടിടത്തിൽ ഡ്രോൺ വന്നിടിച്ചിരുന്നു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു, ഇറാഖിലെ ഇറാന്റെ പിന്തുണയുള്ള ഒരു സംഘമാണ് ഇതിന്റെ ഉത്തവാദിത്തം ഏറ്റെടുത്തത്. എന്നാൽ മേഖലയെ ലക്ഷ്യമിട്ടെത്തിയ രണ്ടാമത്തെ ഡ്രോൺ തടഞ്ഞതായാണ് ഇസ്രായേൽ സൈന്യം അറിയിച്ചത്.

ഏതാണ്ട് ഒരു വർഷം മുൻപ് ഇസ്രായേലും ഇറാൻ പിന്തുണയോട് കൂടി പലസ്‌തീനിൽ പ്രവർത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പായ ഹമാസും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമാണ് ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം കാര്യമായി വർധിച്ചത്. ഗാസയിലെയും ഹമാസിലെയും പലസ്‌തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഹിസ്ബുള്ള വടക്കൻ ഇസ്രായേലിലേക്ക് നിരന്തരം റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും പ്രയോഗിക്കുകയായിരുന്നു.

ഈ നടപടിയെ പലവട്ടം പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്‌ത ഇസ്രായേൽ സൈന്യം കൂടുതൽ കടുത്ത നിലപാടിലേക്ക് കടക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. ലെബനനിലെ രാഷ്ട്രീയവും സായുധപരവുമായി ഏറ്റവും ശക്തരായ സംഘമാണ് ഹിസ്ബുള്ള. ഇറാന്റെ പിന്തുണയോട് കൂടി പ്രവർത്തിക്കുന്ന അവർ അറബ് ലോകത്തെ ഏറ്റവും ശക്തരായ പാരാമിലിട്ടറി സംഘങ്ങളിൽ ഒന്ന് കൂടിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അൻവറിന് കേരള രാഷ്ട്രീയത്തിൽ അലഞ്ഞു തിരിയേണ്ടി വരും, പാർട്ടിയെ നശിപ്പിക്കാൻ ഈ വായ്ത്താരി പോര: വി. ശിവൻകുട്ടി

തിരുവനന്തപുരം: ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവർ എന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പല്ലിയ്ക്ക് താനാണ് ഉത്തരം താങ്ങുന്നത് എന്ന മിഥ്യാധാരണ...

'വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിക്ക് പോകുക'; പിവി അൻവറിനെതിരെ എംഎം മണി

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിലമ്പൂർ എംഎൽഎ പി.വി അൻവർ  നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് മുൻ മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എം.എം മണി. ഞങ്ങളെ വിമർശിക്കുന്നവരുണ്ടാവും, ഞങ്ങളെ എതിർക്കുന്നവരുണ്ടാവും. അവരല്ലാം ആ വഴിക്ക്...

'വിരട്ടലും വിലപേശലും വേണ്ട, ഇത് പാർട്ടി വെറെയാണ്'; അൻവറിന്‍റെ വീടിന് മുന്നിൽ സിപിഎം ഫ്ലക്സ് ബോര്‍ഡ്

മലപ്പുറം: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ തുറന്ന് പോര് പ്രഖ്യാപിച്ച പിവി അൻവര്‍ എംഎല്‍എയ്ക്കെതിരെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് സിപിഎം. പിവി അൻവര്‍ എംഎല്‍എയുടെ നിലമ്പൂരിലെ വീടിന് മുന്നിലാണ് സിപിഎം ഒതായി ബ്രാഞ്ചിന്‍റെ പേരിൽ ഫ്ലക്സ്...

ശനിയാഴ്ച മുതൽ മഴ കനക്കും; ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, ശക്തമായ കാറ്റിനും കള്ളക്കടലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ‌ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ വിവധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി...

തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള; എടിഎം തകർത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്, ലക്ഷങ്ങൾ കവർന്നു

തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന...

Popular this week