26.2 C
Kottayam
Tuesday, November 19, 2024
test1
test1

ബീച്ചില്‍ പോകണമെന്നും ബാം വാങ്ങണമെന്നും കുര്യന്‍ പറഞ്ഞു,അനുമതി വാങ്ങാതെ പറ്റില്ലെന്ന് ഞങ്ങള്‍,ഇസ്രായേലില്‍ നടന്നത് വിശദീകരിച്ച് കര്‍ഷകര്‍

Must read

കണ്ണൂർ: ആധുനിക കൃഷിരീതി പഠിക്കാൻ ഇസ്രയേലിൽ പോയ കൃഷിവകുപ്പ് സംഘത്തെ വെട്ടിലാക്കിയ തിരോധാനമായിരുന്നു കണ്ണൂർ ഉളിക്കൽ പേരട്ട തൊട്ടിപ്പാലം സ്വദേശി കോച്ചരി ബിജു കുര്യന്റേത്. ബിജു കുര്യന്റേത് ആസൂത്രിതമായ മുങ്ങലായിരുന്നു എന്നാണ് മടങ്ങിയെത്തിയ യാത്രാസംഘവും വ്യക്തമാക്കുന്നത്. കുര്യൻ അടക്കം 27 പേരായായിരുന്നു കൃഷ്ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് നയിച്ച സംഘത്തിലുണ്ടായിരുന്നത്. 26 പേരാണ് മടങ്ങി വന്നത്.

കുര്യൻ ബാം വാങ്ങിക്കണമെന്നും ബീച്ചിൽ പോകണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി സംഘത്തിൽപ്പെട്ട കർഷകർ പറഞ്ഞു. പരിപാടി കഴിഞ്ഞ് ഭക്ഷണത്തിന് പോകാനാരിക്കെയാണ് പെട്ടന്ന് ഇയാൾ അപ്രത്യക്ഷനായതെന്നും കർഷകർ പറയുന്നു. ‘പരിപാടി കഴിഞ്ഞാൽ എല്ലാവരും തിരിച്ച് ഹോട്ടലിലേക്ക് വരും. ഉറങ്ങുന്നതിന് മുമ്പായി വേണമെങ്കിൽ കുറച്ച് സമയം പുറത്തൊക്കെ ചെലവഴിക്കാമായിരുന്നു. പരിചയമില്ലാത്തയിടമായതുകൊണ്ട് ആരും അങ്ങനെ പുറത്ത് പോകാറില്ല. എന്നാൽ ഇയാൾ നടന്നു പോയി, പിന്നീട് കണ്ടില്ല’ സംഘത്തിലുണ്ടായിരുന്ന കർഷകനായ ജോബി ഡേവിഡ് പറഞ്ഞു.

‘വ്യാഴാഴ്ച നിശ്ചയിച്ച പരിപാടികൊളൊക്കെ കഴിഞ്ഞ് ഭക്ഷണത്തിന് പോകാനായി ഒരുങ്ങിയതാണ്. അതുവരെ ഞങ്ങളുടെ ബസിന് തൊട്ടുപിന്നിലായി ഉണ്ടായിരുന്നതാണ്. ഇതിനിടെ ബാം വാങ്ങിക്കണമെന്നും ബീച്ചിൽ പോകണമെന്നുമുള്ള ആഗ്രഹം ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അനുമതി വാങ്ങാതെ അങ്ങനെ പോകാൻ പറ്റില്ലെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ഇതിനിടെയിൽ അദ്ദേഹം പെട്ടെന്ന് അപ്രത്യക്ഷമായി’ ജോപ്പുജോൺ എന്ന കർഷകൻ പറഞ്ഞു.

ബിജുവിനെ കാണാതായതോടെ ഉടൻ തന്നെ അഡീഷണൽ ചീഫ് സെക്രട്ടറി പൊലീസിൽ വിവരം അറിയിച്ചു. സംഘത്തിലുള്ള ഞങ്ങളും ലോക്കൽ ഗെയ്ഡിനെ ബന്ധപ്പെട്ട് ടൂറിസ്റ്റുകൾ പോകാറുള്ള ഇടങ്ങളിലൊക്കെ അന്വേഷിച്ചു. പിന്നീട് എംബിസിയിലും അറിയിച്ചുവെന്നും മറ്റൊരു കർഷകൻ വ്യക്തമാക്കി. ഇസ്രയേൽ ഹെർസ്ലിയയിലെ ഹോട്ടലിൽനിന്നാണ് രാത്രി ബിജു കുര്യനെ കാണാതായത്. ഭക്ഷണം കഴിക്കാൻ മറ്റൊരു ഹോട്ടലിലേക്ക് ബസിൽ കയറാൻ തയ്യാറായി വന്ന വേളയിലാണ് ബിജു കുര്യൻ അപ്രത്യക്ഷനായത്.

ബിജുവുമായി ബന്ധമുള്ള ഇസ്രയേലിലെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ, താൻ ഇസ്രയേലിൽ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു കുര്യൻ വീട്ടുകാർക്ക് സന്ദേശമയച്ചിരുന്നു. കൂടുതൽ വിവരങ്ങൾ കൈമാറിയില്ല. പിന്നീട് ബന്ധുക്കളും അന്വേഷണസംഘവും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിട്ടില്ല. ബിജു കുര്യന്റെ വിസയ്ക്ക് മെയ്‌ എട്ടുവരെ കാലാവധിയുണ്ടെങ്കിലും സർക്കാർ ശുപാർശയിലായതിനാൽ നിയമപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ട് തന്നെ വിസ റദ്ദാകാനുള്ള സാധ്യത അധികൃതർ ആരായുന്നുണ്ട്.

ഇതിനിടെ കർഷകരെ തിരഞ്ഞെടുക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് ആക്ഷേപവുമുണ്ട്. ഇതിൽ അന്വേഷണമുണ്ടാവും. കർഷകരെല്ലാം വിമാനടിക്കറ്റ് സ്വന്തമായിട്ടാണ് എടുത്തത്. ബിജുവിന്റെ പശ്ചാത്തലം അന്വേഷിച്ചശേഷമാണ് സംഘത്തിൽ ഉൾപ്പെടുത്തിയതെന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം. മതിയായ കാർഷികപശ്ചാത്തലമില്ലെന്നും ആരോപണമുണ്ട്. ഉളിക്കൽ കൃഷിഭവൻ പരിധിയിലാണ് എൽ.ഐ.സി. ഏജന്റായ ബിജു താമസിക്കുന്നതെങ്കിലും ഇസ്രയേലിലേക്ക് പോയത് പായം കൃഷിഭവൻ മുഖേനയാണ്. ബിജുവിന് പായത്ത് രണ്ടേക്കർ സ്ഥലമുണ്ട്.

ബിജുവിന്റെ വിരലടയാളം ഇസ്രയേൽ പൊലീസിനു ലഭിച്ചിട്ടുണ്ട്. മെയ് 8 വരെ വീസയ്ക്ക് കാലാവധിയുണ്ട്. അതിനകം ബിജു കേരളത്തിലേക്കു മടങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകും. കഴിഞ്ഞ 12 ന് ആണ് സംഘം ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ സംസ്ഥാനത്തു നിന്നു പുറപ്പെട്ടത്. 17ന് രാത്രി മുതൽ ബിജുവിനെ ഇസ്രയേലിലെ ഹെർസ് ലിയയിലെ ഹോട്ടലിൽ നിന്ന് കാണാതായെന്നാണു വിവരം. ബിജുവിന് അപകടമൊന്നും സംഭവിച്ചതായി വിവരമില്ലെന്നു കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. വിദേശരാജ്യത്തെ കേസ് ആയതിനാൽ വിദഗ്ധരുമായി ആലോചിച്ചശേഷമാകും നിയമനടപടിയിലേക്കു കടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭാര്യയും മകനുമില്ലാത്ത സമയത്ത് വിജയലക്ഷ്മിയെ വീട്ടിലെത്തിച്ചു,പരപുരുഷബന്ധത്തേച്ചൊല്ലി വാക്കുതര്‍ക്കം,തര്‍ക്കത്തിനിടെ തലയിടിച്ചു വീണു; മരിച്ചെന്ന് കരുതി കുഴിയെടുത്തു; ഇട്ടു മൂടാന്‍ ദേഹം വലിച്ചു കൊണ്ടു പോകുമ്പോള്‍ ജീവന്‍ തുടിച്ചു; വെട്ടുകത്തിക്ക് പലവട്ടം തലയ്ക്ക് വെട്ടി മരണം...

ആലപ്പുഴ: അമ്പലപ്പുഴ കരൂരില്‍ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് കൊലപാതകത്തിലെ ആസൂത്രണം. കൊല്ലണമെന്ന ഉദ്ദേശമില്ലെന്ന് പ്രതി പറയുമ്പോഴും വിജയലക്ഷ്മിയെ ഓച്ചിറയില്‍ നിന്നും അമ്പലപ്പുഴയില്‍ എത്തിച്ചത് തന്ത്രപരമായിരുന്നു. വിജയലക്ഷ്മിയ്ക്ക് ജീവനുണ്ടെന്ന്...

അഞ്ച് കോടിയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പിടിയില്‍; വിനോദ് താവ്ഡെയുടെ കയ്യില്‍ പണം നല്‍കാനുള്ളവരുടെ പേര് അടങ്ങുന്ന ഡയറിയും; മഹാരാഷ്ട്രയില്‍ നാടകീയ സംഭവങ്ങള്‍

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അഞ്ച് കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പിടിയില്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവായ വിനോദ് താവ്‌ഡെയെയാണ് മുംബൈ വിരാറിലെ...

കൊച്ചിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; നിർണായക കണ്ടെത്തൽ, കൊലപാതകമെന്ന് പൊലീസ്

കൊച്ചി: ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. പെരുമ്പാവൂർ സ്വദേശി ജെയ്സി ഏബ്രഹാമിനെ (55) ആണ് കളമശ്ശേരി കൂനംതൈയിലെ അപ്പാർട്മെൻ്റിൽ...

ഒലിച്ചുപോയത് 3വാർഡ് മാത്രം, ഒരു നാട് മുഴുവനല്ല; വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി. മുരളീധരൻ

കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ നിസാരവത്കരിച്ച് ബി.ജെ.പി നേതാവ് വി. മുരളീധരന്‍. ഒരു നാട് ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും മുരളീധരന്‍ പറഞ്ഞു. വൈകാരികമായി...

Keerthi suresh wedding: നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു? 15 വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം

തിരുവനന്തപുരം: നടി കീര്‍ത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡഡയില്‍ അടക്കം ചര്‍ച്ച് ചെയ്യുന്നത്. 15 വര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകന്‍ ആന്റണി തട്ടിലുമായി വിവാഹം ഡിസംബര്‍ മാസത്തില്‍ നടക്കുമെന്നാണ് പുറത്ത്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.