ലെബനനിൽ ഇസ്രയേൽ ആക്രമണം; മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു

ബയ്‌റുത്ത്: തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. അൽ-തൈരി പട്ടണത്തിനടുത്തുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തക അമാൽ ഖലീലും ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ സീനബ് ഫരാജും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടത്. സമീപത്തെ വീട്ടിലേക്ക് രക്ഷപ്പെട്ടോടിയെങ്കിലും ആ വീടിനെയും ഇസ്രായേൽ ലക്ഷ്യമിടുകയായിരുന്നു. അമാൽ ഖലീൽ കൊല്ലപ്പെടുകയും ഫോട്ടോഗ്രാഫർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അൽ-അഖ്ബാർ പത്രത്തിലെ മാധ്യമപ്രവർത്തകയാണ് അമാൽ ഖലീൽ.

ഖലീലിന്റെ മരണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം പ്രതികരിച്ചിട്ടില്ല. എന്നാൽ ങ്ങളുടെ ആക്രമണങ്ങളിൽ രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ ലഭിച്ചതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചിരുന്നു.

43 വയസ്സുകാരിയായ ഖലീലിന്റെ മരണത്തോടെ ലബനനിൽ ബുധനാഴ്ചയുണ്ടായ ആക്രമമണത്തിൽ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. ഏപ്രിൽ 16ന് ഇസ്രായേലും ലെബനീസ് സായുധ സംഘടനയായ ഹിസ്ബുള്ളയും തമ്മിൽ നടന്നുവന്ന യുദ്ധം അവസാനിപ്പിക്കാൻ പ്രഖ്യാപിച്ച 10 ദിവസത്തെ വെടിനിർത്തലിന് ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ ദിവസമായിരുന്നു ഇത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News