25.5 C
Kottayam
Friday, June 5, 2026

ഗാസയിൽ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; വ്യാഴാഴ്ച മാത്രം കൊല്ലപ്പെട്ടത് 100 പേർ

Must read

ഗാസാ സിറ്റി: ഗാസയില്‍ വ്യാഴാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണസംഖ്യ 100 കടന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 190 കുട്ടികളുള്‍പ്പെടെ 510 പേര്‍ മരിച്ചെന്ന് ഗാസയിലെ സിവില്‍ ഡിഫെന്‍സ് ഏജന്‍സി പറഞ്ഞു.

ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്ന നിലയില്‍ വ്യാഴാഴ്ച ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് ഹമാസ് റോക്കറ്റയച്ചു. റോക്കറ്റുകളിലൊന്ന് ആകാശത്തുെവച്ചുതന്നെ തടഞ്ഞെന്നും രണ്ടെണ്ണം ജനവാസമില്ലാത്ത മേഖലയിലാണ് പതിച്ചതെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.

- Advertisement -

വടക്കന്‍ ഗാസയില്‍ കരയാക്രമണം ആരംഭിച്ച ഇസ്രയേല്‍ തെക്കുള്ളവരെ ഇവിടേക്കു വരാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചു. വടക്കും തെക്കും ഗാസയെ ബന്ധിപ്പിക്കുന്ന പ്രധാനപാതയായ സലാഹുദ്ദീന്‍ റോഡിലൂടെ യാത്ര ചെയ്യരുതെന്നും വടക്കുനിന്ന് തെക്കോട്ടേക്കു പോകുന്നവര്‍ തീരപാതയിലൂടെ സഞ്ചരിക്കണമെന്നും ഉത്തരവിട്ടു.

- Advertisement -

വെടിനിര്‍ത്തല്‍ കരാര്‍ നിലനിര്‍ത്താനുള്ള ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും ഇസ്രയേല്‍ ഉടന്‍ ആക്രമണം അവസാനിപ്പിക്കുകയും രണ്ടാംഘട്ട വെടിനിര്‍ത്തലിനുള്ള ചര്‍ച്ചയാരംഭിക്കുകയും വേണമെന്ന് ഹമാസ് പറഞ്ഞു. എന്നാല്‍, ഒന്നാംഘട്ട വെടിനിര്‍ത്തല്‍ നീട്ടണമെന്നാണ് ഇസ്രയേലും യു.എസും താത്പര്യപ്പെടുന്നത്.

- Advertisement -

ഇതിനുള്ള ഹമാസിന്റെ വിസമ്മതത്തെ, ബന്ദിമോചനത്തിനുള്ള സന്നദ്ധതയില്ലായ്മയായിട്ടാണ് വ്യാഖ്യാനിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി പിടിച്ചുകൊണ്ടുപോയ 251 പേരില്‍ 56 പേര്‍ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് കരുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week