23.8 C
Kottayam
Tuesday, June 9, 2026

Israel conflict:പരസ്പരം ആക്രമിച്ച്‌ ഇസ്രയേലും ഹിസ്ബുള്ളയും; ലെബനനിൽ 24-ഉം ഇസ്രയേലിൽ ഏഴുപേരും കൊല്ലപ്പെട്ടു

Must read

ടെല്‍ അവീവ്: വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ്. ഇരുപക്ഷവും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഹിസ്ബുള്ളയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേനയുടെ വാദം.

ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏഴുപേരില്‍ നാലു പേര്‍ വിദേശികളാണ്. അതേസമയം ഹിസ്ബുള്ളയെ ലക്ഷ്യംവെച്ച് ഇസ്രയേല്‍ ലെബനനില്‍ വ്യാഴാഴ്ച അർദ്ധരാത്രി നടത്തിയ വ്യോമാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലിലെ വടക്കേ അറ്റത്തുള്ള നഗരമായ മെറ്റൂലയിലെ കൃഷി ഭൂമിയിലേക്കാണ് ലെബനനില്‍ നിന്നുള്ള റോക്കറ്റുകള്‍ പതിച്ചത്. ആക്രമണത്തില്‍ നാല് തായ് തൊഴിലാളികളും ഒരു ഇസ്രയേല്‍ കര്‍ഷകനും കൊല്ലപ്പെട്ടു. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കു ശേഷം ഇസ്രയേലി തീര നഗരമായ ഹൈഫയിലേക്കും ലെബനനില്‍ നിന്ന് 25 റോക്കറ്റുകളോളം പതിച്ചതായി ഇസ്രയേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ഈ അക്രമണത്തില്‍ 30 വയസ്സുകാരനും 60 വയസ്സുകാരിയും കൊല്ലട്ടതായുംറിപ്പോര്‍ട്ടുകളുണ്ട്.

യുദ്ധഭൂമിയായ വടക്കന്‍ ഗാസയില്‍ പ്രവര്‍ത്തിച്ചിരുന്ന അവസാന ആരോഗ്യ കേന്ദ്രമായിരുന്ന കമല്‍ അദ്വാന്‍ ആശുപത്രിയും വ്യാഴാഴ്ച്ച നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു. ലോകാരോഗ്യ സംഘടന വിതരണം ചെയ്തിരുന്ന അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പടെ സൂക്ഷിച്ചിരുന്ന ആശുപത്രിയാണ് ഇസ്രയേല്‍ തകര്‍ത്തത്.

- Advertisement -

വ്യാഴാഴ്ച 90-ഓളം റോക്കറ്റുകളുടെ ആക്രമണം ലെബനനില്‍ നിന്ന് ഇസ്രയേലിനു നേരെ നടന്നതായായി ഇസ്രയേലും അവകാശപ്പെടുന്നുണ്ട്. ലെബനനില്‍ 24 മണിക്കൂറിനിടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെടുകയും 110-ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- Advertisement -

ഇസ്രയേലിനെതിരായ തിരിച്ചടിക്ക് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി സൈനിക നേതൃത്വത്തോട് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഇറാന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാരമായിട്ടാണ് ഖമേനിയുടെ ആഹ്വാനം. പ്രതികരണം കഠിനവും സങ്കല്‍പ്പിക്കാന്‍ സാധിക്കാത്തതുമായിരിക്കുമെന്ന് ഉന്നത ഇറാനി സൈനിക നേതൃത്വത്തെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലിന് നേരെയുള്ള ഇറാന്റെ ആക്രമണം യുഎസ് തിരഞ്ഞെടുപ്പിന് ശേഷമായിരിക്കാമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നത്.

ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനു നേരേ ഇറാന്‍ നടത്തിയ വന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഒക്ടോബര്‍ 26-ന് ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നത്.

- Advertisement -

ഇറാന്റെ പുതിയ ഭീഷണിക്ക് പിന്നാലെ ഉയര്‍ന്ന തലത്തിലുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. അടുത്തിടെ തങ്ങള്‍ നടത്തിയ ആക്രണം ഇറാന്റെ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളിലും വ്യോമ പ്രതിരോധ സംവിധാനങ്ങളിലും കനത്ത ആഘാതമേല്‍പ്പിച്ചിട്ടുണ്ടെന്നും ഇസ്രേയല്‍ സൈന്യം അറിയിച്ചു.

ഇറാന്‍ വീണ്ടും അക്രമിക്കാന്‍ തുനിഞ്ഞാല്‍ തങ്ങള്‍ ഇതുവരെ ഉപയോഗിക്കാത്ത സംവിധാനങ്ങളുമായി ഇറാനിലെത്തും. ആദ്യഘട്ടത്തില്‍ ഞങ്ങള്‍ ഒഴിവാക്കിയ സ്ഥലങ്ങളെ അത് കഠിനമായ രീതിയില്‍ തന്നെ ബാധിക്കുമെന്നും ഇസ്രയേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week