വാർത്താ വായനയ്ക്കിടെ ഇസ്രയേലിന്റെ ബോംബാക്രമണം; ഓടി രക്ഷപ്പെട്ട് അവതാരക – വിഡിയോ

വാർത്താ വായനയ്ക്കിടെ ഇസ്രയേലിന്റെ ബോംബാക്രമണം; ഓടി രക്ഷപ്പെട്ട് അവതാരക – വിഡിയോ

ഡമാസ്കസ്∙ സിറിയയുടെ പ്രതിരോധ മന്ത്രാലയ ആസ്ഥാനകവാടത്തിലും പ്രസിഡന്റിന്റെ കൊട്ടാരത്തിനുസമീപവും ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. സിറിയിലെ ഔദ്യോഗിക ടിവി ചാനലിൽ വാർത്ത വായിക്കുന്നതിനിടെ പിന്നിൽ സ്ഫോടനം നടക്കുന്നത് കാണാം. തുടർന്ന് വാർത്താ അവതരാക ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഡമാസ്കസിലെ പ്രതിരോധ മന്ത്രാലയം ഉൾപ്പെടെയുള്ള പ്രധാന സർക്കാർ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇസ്രയേൽ വ്യോമാക്രമണം.

തുടർച്ചയായ മൂന്നാം ദിവസവും ഇസ്രയേൽ സേന സിറിയയിൽ ആക്രമണം നടത്തി. ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയിൽ സർക്കാർ സേനയ്ക്കെതിരെ പോരാടുന്ന ഡ്രൂസ് ഗോത്രവിഭാഗത്തിനു സൈനികപിന്തുണ നൽകാനാണ് ഇസ്രയേൽ വ്യോമാക്രമണം. സിറിയൻ സേനയുടെ ടാങ്കുകളെ ഉന്നമിട്ടും ഇസ്രയേലും വ്യോമാക്രമണം നടത്തി.

‘ദമാസ്‌കസിനുള്ള മുന്നറിയിപ്പുകള്‍ അവസാനിച്ചിരിക്കുന്നു. ഇനി വരാന്‍ പോകുന്നത് കനത്ത പ്രഹരങ്ങളാണ്. സ്വെയ്ദയില്‍ ഇസ്രയേലി സൈന്യം ഇനിയും ആക്രമണം നടത്തും,’ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇസ്രയേലിന്റെ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News