25.6 C
Kottayam
Thursday, June 4, 2026

ISL ⚽ ഐഎസ്എൽ ഫൈനൽ മാ‍ർച്ച് പതിനെട്ടിന് നടക്കും, പ്ലേ ഓഫ് പ്രതീക്ഷയിൽ ബ്ലാസ്റ്റേഴ്സ്

Must read

കൊല്‍ക്കത്ത: ഐഎസ്എൽ ഫൈനൽ മാ‍ർച്ച് പതിനെട്ടിന് നടക്കും. ഫൈനലിന്‍റെ വേദി പ്രഖ്യാപിച്ചിട്ടില്ല. പോയിന്‍റ് പട്ടികയിൽ ആദ്യ ആറ് സ്ഥാനങ്ങളിൽ എത്തുന്നവരാണ് ഇത്തവണ പ്ലേ ഓഫിലെത്തുക. ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമിയിലെത്തും. ഹീറോ ഐ‌എസ്‌എൽ ചരിത്രത്തിലാദ്യമായി ആറ് ടീമുകൾക്ക് ലീഗ് ഘട്ടത്തിലെ ഹീറോ ഐഎസ്‌എൽ ട്രോഫിയിൽ അവകാശവാദം ഉന്നയിക്കാൻ അവസരമുണ്ട്. മുംബൈ സിറ്റി എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും ഇതിനകം പ്ലേ ഓഫിൽ യോഗ്യത നേടി. ബാക്കിയുള്ള നാല് സ്ഥാനങ്ങൾക്കായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.

നാല് മുതൽ ആറ് വരെ സ്ഥാനക്കാർ നോക്കൗട്ട് മത്സരങ്ങളിലൂടെയാണ് സെമിയിലെത്തുക. മാർച്ച് മൂന്നിനാണ് ആദ്യ നോക്കൗട്ട് മത്സരം. ഈ കളിയിൽ നാലാം സ്ഥാനക്കാരായ ടീം അഞ്ചാം സ്ഥാനക്കാരെ നേരിടും. തൊട്ടടുത്ത ദിവസം മൂന്നാം സ്ഥാനക്കാർ ആറാം സ്ഥാനക്കാരെ നേരിടും. ഈ മത്സരങ്ങളിൽ ജയിക്കുന്നവർക്ക് നേരിട്ട് സെമിയിലെത്താം. രണ്ട് പാദങ്ങളിലായാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. മാ‍ർച്ച് ഏഴിന് ആദ്യസെമിയിൽ ലീഗിലെ ഒന്നാം സ്ഥാനക്കാർ ആദ്യ നോക്കൗട്ടിലെ വിജയിയെ നേരിടും. മാർച്ച് ഒൻപതിന് നടക്കുന്ന രണ്ടാം സെമിയിൽ ലീഗിലെ രണ്ടാം സ്ഥാനക്കാർ രണ്ടാം നോക്കൗട്ടിലെ വിജയികളെ നേരിടും.

പ്ലേ ഓഫുകളുടെ ഫോർമാറ്റ്

നോക്കൗട്ട് 1: മാർച്ച് 3 – 4 (ഹോം ടീം) vs 5 (എവേ ടീം)
നോക്കൗട്ട് 2: മാർച്ച് 4 – 3 (ഹോം ടീം) vs 6 (എവേ )
സെമി ഫൈനൽ 1 – ഒന്നാം പാദം: മാർച്ച് 7 – 1 (ഹോം ടീം) vs നോക്കൗട്ട് 1 വിജയി
സെമി ഫൈനൽ 2 – ഒന്നാം പാദം: മാർച്ച് 9 – 2 (ഹോം ടീം) vs നോക്കൗട്ട് 2 വിജയി
സെമി ഫൈനൽ 1 – രണ്ടാം പാദം: മാർച്ച് 12 – നോക്കൗട്ട് 1 വിജയി (ഹോം ടീം) vs 1
സെമി ഫൈനൽ 2 – രണ്ടാം പാദം: മാർച്ച് 13 – നോക്കൗട്ട് 2 വിജയി (ഹോം ടീം) vs 2

- Advertisement -

വലിയ മാറ്റങ്ങളാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ വരവോടെ ഇന്ത്യന്‍ ഫുട്ബോളിലുണ്ടായത്. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ കീഴിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും സ്റ്റാർ ഇന്ത്യ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ പ്രീമിയർ പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്. 2014-ൽ ആരംഭിച്ച ഐഎസ്എൽ എട്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ ഫുട്ബോളിലും ഏറെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

Popular this week