ബെയ്ജിങ്: ചൈനയിൽ എന്താണ് സംഭവിക്കുന്നത് ? ലോകവ്യാപകമായി ഇപ്പോൾ ഉയരുന്ന ആകാംക്ഷയേറിയ ചോദ്യം. ‘ദുരൂഹമായത് എന്തോ സംഭവിച്ചു’ എന്ന കാര്യത്തിൽമാത്രം വലിയ തർക്കമില്ല. പൊതുവേ ആഭ്യന്തര വിഷയങ്ങൾ പുറത്തറിയിക്കുന്നതിൽ വൈമുഖ്യമുള്ള ചൈനയുടെ ശൈലിവച്ച്, എന്താണ് സംഭവിച്ചത് എന്ന് അറിയാനും നിവൃത്തിയില്ല. ഏകാധിപത്യ ചുറ്റുപാടിൽ ചൈന ഭരിക്കുന്ന പ്രസിഡന്റ് ഷി ചിൻപിങ്ങിനെ സൈനിക അട്ടിമറിയിലൂടെയോ രാഷ്ട്രീയ അട്ടിമറിയിലൂടെയോ പുറത്താക്കിയെന്ന അഭ്യൂഹങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചും ഒട്ടേറെ അഭ്യൂഹങ്ങൾ വ്യാപിക്കുന്നുണ്ട്. ചൈനയുടെ വിവിധ ഭാഗങ്ങളിൽ യാത്രാ വിമാനങ്ങൾ അസാധാരണമായ രീതിയിൽ റദ്ദാക്കിയെന്ന റിപ്പോർട്ടുകളാണ് അഭ്യൂഹങ്ങൾക്ക് കരുത്തുപകരുന്ന ഒരു ഘടകം. ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്‌ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിനു കാത്തുനിൽക്കാതെ ഷി മടങ്ങിയതും, അതിനുശേഷം പൊതുജന മധ്യത്തിൽ പ്രത്യക്ഷപ്പെടാത്തതും അഭ്യൂഹങ്ങൾക്കു ശക്തിയേകുന്നു. അനേകം സൈനിക വാഹനങ്ങൾ രാജ്യതലസ്ഥാനമായ ബെയ്ജിങ്ങിലേക്കു നീങ്ങുന്നു എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോകളും അഭ്യൂഹങ്ങൾ ബലപ്പെടുത്തുന്നതാണ്.
സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോഴും, ഔദ്യോഗികമായി ചൈനീസ് സർക്കാർ ഇതുവരെ ഒരു വാക്കു പോലും മിണ്ടിയിട്ടില്ല എന്നതാണു ശ്രദ്ധേയം. വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ നിഷേധിക്കാനോ ശരിവയ്ക്കാനോ അവർ തയാറായിട്ടില്ല.
∙ ചൈനയിൽ സൈനിക അട്ടിമറി?
ചൈനയിൽ സൈനിക അട്ടിമറി നടന്നു എന്ന വാദത്തിനുതന്നെയാണു സമൂഹമാധ്യമങ്ങളിൽ മേൽക്കൈ. ‘പുറത്താക്കപ്പെട്ട’ ഷി ചിൻപിങ്ങിന്റെ ‘പിൻഗാമി’ എന്ന പേരിൽ ഒരു സൈനിക ഉദ്യോഗസ്ഥന്റെ ചിത്രവും പ്രചരിക്കുന്നു. ‘ജനറൽ ലി കിയോമിങ് ഷി ചിൻപിങ്ങിന്റെ പിൻഗാമിയായി ചൈനീസ് പ്രസിഡന്റാകും’ എന്നാണ് പ്രചരിക്കുന്ന ചിത്രത്തിനൊപ്പമുള്ള വാചകം. പക്ഷേ, ഈ പ്രചാരണങ്ങളൊന്നും ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നല്ല എന്നത് ശ്രദ്ധേയം.
രാജ്യത്തെ വിമാന സർവീസുകളിൽ 59 ശതമാനവും റദ്ദാക്കിയെന്നും മുതിർന്ന ഉദ്യോഗസ്ഥരെ തടവിലാക്കിയെന്നുമുള്ള റിപ്പോർട്ടുകൾക്കു തൊട്ടുപിന്നാലെയാണ് സൈനിക വാഹനങ്ങൾ ബെയ്ജിങ്ങിലേക്കു നീങ്ങുന്ന വിഡിയോ പുറത്തുവന്നത്. അസാധാരണമായ രീതിയിൽ പുക ഉയരുന്നതും വിഡിയോയിൽ കാണാം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന ഓഫിസിലോ മറ്റോ തീപിടിത്തമുണ്ടായി എന്ന് അനുമാനിക്കാം. എന്തായാലും ചൈന ഇപ്പോൾ അസ്ഥിരമാണ്’ – സൈനിക നീക്കത്തിന്റെ ദൃശ്യം പങ്കുവയ്ക്കുന്ന ട്വീറ്റിൽ പറയുന്നു.
ടിബറ്റിനു മുകളിലൂടെ ശനിയാഴ്ച ഒറ്റ വിമാനം പോലും പറന്നിട്ടില്ലെന്ന് വിദേശകാര്യ ലേഖകനായ സൗരവ് ഝാ ട്വിറ്ററിൽ കുറിച്ചു.
സർക്കാരിനു കീഴിലല്ല, മറിച്ച് പാർട്ടിക്കു കീഴിലാണ്’ – സാക്ക ജേക്കബ് ട്വീറ്റ് ചെയ്തു.
സൈനിക അട്ടിമറി നടന്നതിന്റെ യാതൊരു സൂചനകളും പ്രകടമല്ലെന്നാണ് മറ്റൊരു മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അനന്തകൃഷ്ണന്റെ നിലപാട്. ‘‘ദുരൂഹതയുടെ കാര്യത്തിൽ അങ്ങേയറ്റത്തു നിൽക്കുന്ന ഒന്നാണ് ചൈനീസ് രാഷ്ട്രീയമെങ്കിലും, ബെയ്ജിങ്ങിൽ സൈനിക അട്ടിമറി നടന്നുവെന്ന പ്രചാരണത്തെ സാധൂകരിക്കുന്ന ഒരു തെളിവും ഞാൻ ഒരിടത്തും കണ്ടില്ല’’ – അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Political activities in Beijing are as usual. Latest Xinwen Lianbo.
— Aadil Brar (@aadilbrar) September 24, 2022
So quaint for a "coup". pic.twitter.com/rNYnwI35Zn
ഹോങ്കോങ് കേന്ദ്രീകരിച്ചുള്ള സൗത്ത് ചൈന മോണിങ് പോസ്റ്റും ഇതുവരെ സൈനിക അട്ടിമറിയുടെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ അവർ ഒട്ടേറെ കാര്യങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അതിലെവിടെയും സൈനിക അട്ടിമറിയേക്കുറിച്ചോ അതുമായി ബന്ധപ്പെട്ട സൂചനകളെക്കുറിച്ചോ പ്രതിപാദിക്കുന്നില്ല.