29.4 C
Kottayam
Friday, June 5, 2026

പുറമ്പോക്ക് ഭൂമി കയ്യേറി, രജിസ്ട്രേഷനിലും ക്രമക്കേട്; മാത്യു കുഴൽനാടനെതിരേ ഗുരുതര കണ്ടെത്തൽ

Must read

ഇടുക്കി: മാത്യു കുഴൽനാടൻ എം എൽ എ വാങ്ങിയതിൽ അമ്പത് സെന്റ് അധികഭൂമിയെന്ന് വിജിലൻസ്. ആധാരത്തിലുള്ളതിനേക്കാൾ അമ്പത് സെന്റ് അധികമുണ്ടെന്നും ചിന്നക്കനാൽ ഭൂമിയുടെ പോക്കുവരവിൽ ക്രമക്കേടുണ്ടെന്നുമാണ് കണ്ടെത്തൽ.


അതേസമയം, ഭൂമി വാങ്ങിയതിന് ശേഷം ഇതുവരെ അളന്നുനോക്കിയിട്ടില്ലെന്നും ഭൂമി അളന്നുനോക്കാതെയാണ് പുറംപോക്ക് ഭൂമി കൈയേറിയെന്ന് ആരോപിക്കുന്നതെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. അധിക ഭൂമിയുണ്ടെങ്കിൽ തിരികെ നൽകാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


‘കെട്ടിടം എന്തുകൊണ്ട് നിങ്ങൾ കാണിച്ചില്ലെന്ന് ചോദ്യമുണ്ടായിരുന്നു. ആ കെട്ടിടമെന്ന് പറയുന്നത് നിങ്ങൾ കണ്ടിട്ടുള്ളതാണ്. അതിന് ബിൽഡിംഗ് നമ്പറോ, ബിൽഡിംഗ് പെർമിറ്റോ ഒന്നുമില്ല. ഉപയോഗ യോഗ്യമായരീതിയിൽ അല്ല ആ കെട്ടിടം. ഒരുപക്ഷേ അതിന് വാല്യു കാണാൻ പറ്റില്ലായിരുന്നു. നടത്തിയ കച്ചവടത്തിന് ആ കെട്ടിടത്തിന് പ്രത്യേകം വില കൂട്ടിയിട്ടില്ലാത്തതിനാൽ അത് ആ ആധാരത്തിൽ കാണിച്ചിട്ടില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.’- അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാസപ്പടി ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് മാത്യു കുഴൽനാടനെതിരെ സി.പി.എം നികുതി വെട്ടിപ്പ് ആരോപണവുമായി രംഗത്തെത്തിയത്. നികുതി വെട്ടിച്ചാണ് ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും സ്വന്തമാക്കിയതെന്ന ആരോപണം സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയാണ് ഉന്നയിച്ചത് ആധാരത്തിൽ 1.92 കോടി വില കാണിച്ച കുഴൽനാടൻ അടുത്തദിവസം നൽകിയ തിരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തിൽ വില 3.5 കോടിയാക്കി കാണിച്ചുവെന്നായിരുന്നു ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week