27.4 C
Kottayam
Thursday, June 4, 2026

അവധി നല്‍കാതെ മാനസിക പീഡനം; പ്രമോഷന്‍ തടയുമെന്ന് ഭീഷണി: ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് ആത്മഹത്യാ ശ്രമം നടത്തി

Must read

തൃശൂര്‍: അവധി നല്‍കാതെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെ. നഴ്‌സിങ് സൂപ്രണ്ടിന്റെ ആത്മഹത്യാ ശ്രമം. അവധി എടുത്ത വിഷയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അമിത അളവില്‍ രക്തസമ്മര്‍ദത്തിനുള്ള ഗുളിക കഴിച്ച് ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുക ആയിരുന്നു. ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയിലെ ഗ്രേഡ് രണ്ട് നഴ്സിങ് സൂപ്രണ്ട് പേരാമ്പ്ര മണ്ടലി ഷാജുവിന്റെ ഭാര്യ ഡീന (52) ആണ് അമിത അളവില്‍ മരുന്ന് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ മുറിയില്‍ വച്ചായിരുന്നു സംഭവം. അനുമതിയില്ലാതെ ക്രിസ്മസിനടക്കം മൂന്ന് ദിവസം ഡീന അവധി എടുത്തിരുന്നു. ഇതിന്റെ പേരില്‍ നഴ്സിങ് സൂപ്രണ്ടിന് മെമ്മോ നല്‍കിയിരുന്നുവെന്നും ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ ബഹളം വയ്ക്കുകയും കൈയില്‍ കരുതിയിരുന്ന ഗുളികകള്‍ വിഴുങ്ങുകയുമായിരുന്നുവെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസ് പറഞ്ഞു.സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

- Advertisement -

- Advertisement -

ഈ സമയം ലേ സെക്രട്ടറി, നഴ്സിങ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ മുറിയില്‍ ഉണ്ടായിരുന്നു. ഉടനെ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് ഇവരെ പിടിച്ചിരുത്തുകയും തുടര്‍ന്ന് ഗുളികകള്‍ ഛര്‍ദിപ്പിച്ചശേഷം നിരീക്ഷണത്തില്‍ ആക്കുകയുമായിരുന്നു. അതേസമയം താന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞത്

- Advertisement -

അച്ചടക്കലംഘനമാണെന്നും പ്രമോഷന്‍ തടയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും കുറച്ച് നാളുകളായി മാനസികമായി പീഡിപ്പിക്കുകയാണെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഡി.എം.ഒക്കും പരാതി നല്‍കുമെന്നും ഡീന പറഞ്ഞു.

ഭര്‍ത്താവ് ഷാജു ഹൃദ്രോഗിയാണെന്നും ക്രിസ്മസിന് ലീവ് ആവശ്യമാണെന്ന് അറിയിച്ചിട്ടും നിര്‍ബന്ധിതമായി ജോലിക്ക് വരണമെന്ന ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയിലുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമാണെന്നും കൗണ്‍സിലിങ് അടക്കമുള്ള നടപടികള്‍ ഉണ്ടാകണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസും സ്ഥലത്ത് എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week