ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ ഡ്രോണ്‍ ആക്രമണം. പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിക്ക് നേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ബാഗ്ദാദിലെ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെയാണ് ആക്രമണം.
ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം.
നിരവധി പേര്‍ക്ക് പരുക്കേറ്റതായി ഇറാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ താന്‍ സുരക്ഷിതന്‍ ആണെന്നും, പരുക്കുകളില്ലെന്നും മുസ്തഫ അല്‍ ഖാദിമി ട്വീറ്റ് ചെയ്തു. അക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് ബഗ്ദാദിലെ ഗ്രീന്‍സോണില്‍ വെടിവെപ്പ് നടന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി സായുധ സംഘങ്ങളിലെ അംഗങ്ങള്‍ ഗ്രീന്‍ സോണിന് സമീപം കഴിഞ്ഞ ആഴ്ചകളില്‍ പ്രതിഷേധിച്ചിരുന്നു.
ഖാദിമിയുടെ വസതിക്ക് നേരെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നുവെന്നും ഇറാഖ് സൈന്യം പ്രസ്താവനയിറക്കിയിട്ടുണ്ട്. താന്‍ സുരക്ഷിതാനാണെന്നും വിശ്വാസ വഞ്ചനയുടെ മിസൈലുകള്‍ വിശ്വാസികളെ തളര്‍ത്തില്ലെന്നും മുസ്തഫ അല്‍ഖാദിമിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.