ഇറാനിൽ രണ്ടിടങ്ങളിൽ സ്ഫോടനം: അഞ്ച് മരണം

ഇറാനിലെ ബന്ദർ അബ്ബാസിൽ ശക്തമായ സ്‌ഫോടനം; പാർപ്പിട സമുച്ചയം തകർന്നു

ടെഹ്റാൻ : ഇറാനിലെ രണ്ട് നഗരങ്ങളിലായി ശനിയാഴ്ചയുണ്ടായ ശക്തമായ സ്‌ഫോടനങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെടുകയും പതിനാലോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ നഗരമായ അഹ്‌വാസിലെ ജനവാസ കേന്ദ്രത്തിലുണ്ടായ വാതക സ്‌ഫോടനത്തിൽ നാല് പേർ മരിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ തെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

സമാനമായ രീതിയിൽ ദക്ഷിണ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലുണ്ടായ മറ്റൊരു സ്‌ഫോടനത്തിൽ ഒരു കുട്ടിയുൾപ്പെടെ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബന്ദർ അബ്ബാസിലെ സ്‌ഫോടനത്തിൽ എട്ടുനില കെട്ടിടത്തിന്റെ മൂന്ന് നിലകൾ പൂർണ്ണമായും തകരുകയും സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും കടകൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

​At least five people were killed and 14 others sustained injuries following powerful explosions in two different cities in Iran on Saturday. According to a report by the official news agency, Tehran Times, a severe gas explosion occurred in a residential area of the southwestern city of Ahvaz, resulting in four fatalities.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News