നെതന്യാഹുവിന്റെ ഓഫീസ് ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ വർഷം, തൊടുത്തത് ഖൈബർ മിസൈലുകൾ, നെതന്യാഹു സുരക്ഷിതൻ

ടെഹ്‌റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. ടെൽ അവീവിലെ നെതന്യാഹുവിന്റെ ഓഫീസിന് പുറമെ ഹൈഫയിലെ സൈനിക കേന്ദ്രങ്ങൾക്കും കിഴക്കൻ ജറൂസലേമിനും നേരെ ഖൈബർ മിസൈലുകൾ ഉപയോഗിച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐ.ആർ.ജി.സി.) ആക്രമണം നടത്തിയത്. ജറൂസലേമിന് മുകളിൽ തിങ്കളാഴ്ചയും വൻ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ നീക്കങ്ങളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുകയാണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.

അതേസമയം, ഗൾഫ് മേഖലയിലും യുദ്ധം അശാന്തി തുടരുകയാണ്. ഒമാനിലെ മസ്‌കറ്റ് തീരത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ബോട്ട് ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഇന്ത്യക്കാരായ 16 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കുവൈത്തിലെ അമേരിക്കൻ എംബസിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കെട്ടിടത്തിന് മുകളിൽ കറുത്ത പുക ഉയർന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. യുഎഇയിലെ ദുബായ്, അബുദാബി, ഖത്തറിലെ ദോഹ, ബഹ്റൈനിലെ മനാമ എന്നിവിടങ്ങളിലും സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇസ്രായേലും അമേരിക്കയും ഇറാനിലുടനീളം നടത്തുന്ന സൈനിക നടപടികളിൽ ഇതുവരെ 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്.

Iran’s Islamic Revolutionary Guard Corps (IRGC) launched a massive missile strike targeting Israeli Prime Minister Benjamin Netanyahu’s office in Tel Aviv. Using high-precision ‘Khaibar’ missiles, the IRGC also struck military installations in Haifa and East Jerusalem. International media reported powerful explosions over Jerusalem on Monday. The Israeli Defense Forces (IDF) stated that their air defense systems are actively intercepting the incoming Iranian missiles, while the region remains on high alert for further escalation.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News