24.9 C
Kottayam
Saturday, June 6, 2026

ചാവുകടലിന് മുകളിലൂടെ ഇറാൻ ഡ്രോണുകൾ,വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകളെ തകർത്തതായി ഇസ്രായേൽ; ബീർഷെബയിലും ഇറാൻ ആക്രമണം

Must read

ടെല്‍ അവീവ്: ഇറാന്‍ നടത്തിയ വ്യോമാക്രമണങ്ങളുടെ പരമ്പരയെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തതായി ഇസ്രയേല്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണങ്ങളാണ് തടഞ്ഞത്. ചാവുകടലിനു മുകളിലൂടെയെത്തിയ മൂന്ന് ഡ്രോണുകളും തകര്‍ത്തവയിൽ ഉൾപ്പെടുന്നതായി ഇസ്രയേല്‍ സേന അറിയിച്ചു.

പുലര്‍ച്ചെ മൂന്ന് മണിയോടെ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയിരുന്നു. പിന്നാലെയാണ് ഡ്രോണുകള്‍ തകര്‍ത്തത്. അതിനിടെ വടക്കന്‍ ഇറാനിലെ ഒരു വ്യാവസായിക മേഖലയ്ക്ക് സമീപം ഇസ്രയേല്‍ സ്‌ഫോടനം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തുനിന്ന് ആളുകളോട് ഒഴിഞ്ഞുപോവാന്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ആക്രമണം.

ഇസ്രയേല്‍ നഗരമായ ബീര്‍ഷെബ ലക്ഷ്യമാക്കിയും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. നഗരത്തിലെ കെട്ടിടത്തിലേക്ക് മിസൈല്‍ പതിച്ച് ഒട്ടേറെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. ബീര്‍ഷെബയിലെ മൈക്രോസോഫ്റ്റ് കെട്ടിടത്തിനടുത്തുനിന്ന് തീ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ദക്ഷിണ ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കുറച്ചുപേര്‍ക്ക് പരിക്കുണ്ട്.

അതേസമയം, ആശുപത്രി തകര്‍ത്തു എന്ന ഇസ്രയേലിന്റെ അവകാശവാദം ഇറാന്‍ തള്ളി. ഇറാന്റെ പ്രതിരോധ നടപടികള്‍ കൃത്യവും അന്താരാഷ്ട്ര നിയമവുമായി പൂര്‍ണമായി പൊരുത്തപ്പെടുന്നതുമാണെന്ന് ഇറാന്‍ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തതോ അല്ലെങ്കില്‍ ആക്രമണത്തെ പിന്തുണച്ചതോ ആയ ഇടങ്ങള്‍ മാത്രമേ ഇറാന്‍ ലക്ഷ്യമിട്ടിട്ടുള്ളൂ എന്നും ഇറാന്‍ യുഎന്നിനെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week