ശക്തമായി തിരിച്ചടിച്ച് ഇറാൻ : ബഹ്‌റൈനിലെ യുഎസ് നാവിക താവളത്തിനുനേരെ മിസൈൽ ആക്രമണം; 21 സൈനികർ കൊല്ലപ്പെട്ടു

മനാമ: ബഹ്‌റൈനിലെ മനാമയിലുള്ള യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിനുനേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ. ആക്രമണത്തിൽ 21 യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. അമേരിക്ക- ഇസ്രയേൽ സംയുക്ത ആക്രമണത്തിന് നൽകിയ മറുപടിയാണ് ഈ ആക്രമണമെന്ന് ഇറാൻ അവകാശപ്പെട്ടു.

ആക്രമണത്തിൽ കപ്പൽപ്പടയുടെ ആസ്ഥാനത്തെ റഡാർ സംവിധാനങ്ങൾ,  കെട്ടിടങ്ങൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ടെർമിനലുകൾ എന്നിവ തകർന്നതായി ഇറാൻ അറിയിച്ചു. എന്നാൽ, സൈനികരെല്ലാവരം ബങ്കറുകളിലായിരുന്നുവെന്നും മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് യുഎസിന്‍റെ ഔദ്യോഗിക വിശദീകരണം.

ഫെബ്രുവരി 28-ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) സമാന രീതിയിൽ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി മാർച്ച് ആറിന് ഇന്ത്യൻ മഹാസമുദ്രത്തിൽവെച്ച് ഇറാന്റെ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തിരുന്നു.

Iran has claimed responsibility for a missile and drone attack targeting the U.S. Navy’s 5th Fleet headquarters in Manama, Bahrain. According to reports from the Tehran Times, 21 U.S. soldiers were killed in the strike, which Iran describes as a retaliatory response to joint military actions by the United States and Israel.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News