24.6 C
Kottayam
Saturday, June 6, 2026

ഐ.പി.എല്‍ രണ്ടാം പൂരം ഇന്നുമുതല്‍; തുടക്കം മുംബൈ-ചെന്നൈ പോരാട്ടം

Must read

ദുബായ്: ക്രിക്കറ്റ് ലോകം വീണ്ടും ഐപിഎല്‍ ആരവത്തിലേക്ക്. പതിനാലാം സീസണിലെ ശേഷിച്ച മത്സരങ്ങക്ക് ഇന്ന് തുടക്കമാവും. മുംബൈ ഇന്ത്യന്‍സ് വൈകിട്ട് ഏഴരയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഐപിഎല്‍ ആരവങ്ങളിലേക്ക് അമരാന്‍ ഇതിനേക്കാള്‍ മികച്ചൊരു പോരാട്ടമില്ല. കൊവിഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും ക്രീസിലെത്തുമ്പോള്‍ ഏഴ് കളിയില്‍ പത്ത് പോയിന്റുള്ള ചെന്നൈ രണ്ടും എട്ട് പോയിന്റുള്ള മുംബൈ നാലും സ്ഥാനങ്ങളിലുണ്ട്.

രോഹിത്തും ക്വിന്റണ്‍ ഡി കോക്കും ഇന്നിംഗ്‌സ് തുറക്കുന്ന മുംബൈ സര്‍വ സജ്ജരാണ്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ്, പണ്ഡ്യ സഹോദരന്‍മാര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ എന്നിവരും ടീമിലുറപ്പ്. രാഹുല്‍ ചഹറോ, ജയന്ത് യാദവോ ആഡം മില്‍നേയോ, നേഥന്‍ കൂള്‍ട്ടര്‍നൈലോ എന്നകാര്യത്തില്‍ മാത്രമാണ് ഉറപ്പില്ലാത്തത്.

ചെന്നൈ നിരയില്‍ മാറ്റം ഉറപ്പാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റ ഡുപ്ലെസി പരിശീലനം തുടങ്ങിയെങ്കിലും ടീമിലെത്താനിടയില്ല. സാം കറന്‍ ഇപ്പോഴും ക്വാറന്റീനിലാണ്. റുതുരാജ് ഗെയ്ക്വാദിനൊപ്പം മോയിന്‍ അലി ഓപ്പണ്‍ ചെയ്യാനെത്തിയേക്കും.

സുരേഷ് റെയ്‌ന, അംബാട്ടി റായുഡു എന്നവര്‍ക്കൊപ്പം രവീന്ദ്ര ജഡേജയുടേയും ഡ്വയിന്‍ ബ്രാവോയുടെയും ഓള്‍റൗണ്ട് മികവും ധോണിയുടെ പരിചയസമ്പത്തും കൂടിയാവുമ്പോള്‍ ചെന്നൈ ആരാധകര്‍ക്ക് പ്രതീക്ഷയേറെ. ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, ഇമ്രാന്‍ താഹിര്‍, ലുംഗി എന്‍ഗിഡി ഇല്ലെങ്കില്‍ ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ ബൗളിംഗ് നിരയിലെത്താനാണ് സാധ്യത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

Popular this week