28.1 C
Kottayam
Sunday, June 7, 2026

ഐപിഎല്ലില്‍ ഒത്തുകളി? ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജസ്ഥാൻ റോയല്‍സ്

Must read

ജയ്പൂര്‍: ഐപിഎല്ലില്‍ ഒത്തുകളിച്ചുവെന്ന രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ് ഹോക് കമ്മിറ്റി കണ്‍വീനര്‍ ജയ്‌ദീപ് ബിഹാനിയുടെ ഗുരുതരമായ ആരോപണത്തില്‍ മൗനം വെടിഞ്ഞ് രാജസ്ഥാൻ റോയല്‍സ്. ബിഹാനിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ റോയല്‍സ് ഫ്രാഞ്ചൈസ് രാജസ്ഥാൻ സ‍ര്‍ക്കാരിനും സംസ്ഥാന സ്പോ‍ര്‍ട്‌സ് കൗണ്‍സിലിനും കത്തയച്ചു.

ലക്നൗ സൂപ്പ‍ര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 181 റണ്‍സ് പിന്തുടരവെ രാജസ്ഥാൻ രണ്ട് റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബിഹാനിയുടെ ആരോപണം വന്നത്. സമാനമായി നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും അവസാന നിമിഷം രാജസ്ഥാൻ കളി കൈവിട്ടിരുന്നു. ഡല്‍ഹിയോട് സൂപ്പ‍ര്‍ ഓവറിലായിരുന്നു പരാജയം. ബിഹാനിയുടെ ആരോപണം പൂ‍ര്‍ണമായും തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും രാജസ്ഥാൻ കത്തില്‍ വ്യക്തമാക്കി.

- Advertisement -

“രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ് ഹോക് കമ്മിറ്റി കണ്‍വീനര്‍ രാജസ്ഥാൻ റോയല്‍സിന്റെ ഐപിഎല്ലിലെ പ്രകടനവുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കിയിരുന്നു. രാജസ്ഥാന്റെ ഐപിഎല്ലിലെ പ്രകടനത്തെ സംശയിക്കുകയും ഇതിന് പുറമെ ഒത്തുകളിയാരോപണം ഉന്നയിക്കുകയും ചെയ്തു. രാജസ്ഥാൻ റോയല്‍സ് മാനേജ്മെന്റ്, രാജസ്ഥാൻ സ്പോ‍ര്‍‍ട്‌സ് കൗണ്‍സില്‍, ബിസിസിഐ എന്നിവ‍ര്‍ ചേര്‍ന്ന് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ് ഹോക്കിനെ ഐപിഎല്ലിന്റെ ഭാഗമാക്കാതിരിക്കാൻ ശ്രമിച്ചുവെന്നും ബിഹാനി ആരോപിച്ചു.

- Advertisement -

യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ബിഹാനി ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകളുമില്ല,” രാജസ്ഥാൻ റോയല്‍സ് വ്യക്തമാക്കി.അനാവശ്യമായ ആരോപണങ്ങള്‍ ഉയര്‍ത്തി ടീമിന്റെ അന്തസിനെ കളങ്കപ്പെടുത്താൻ ബിജെപി എംഎല്‍എകൂടിയായ ബിഹാനി ശ്രമിച്ചുവെന്നും രാജസ്ഥാൻ ടീം പറയുന്നു.

സീസണില്‍ കനത്ത തിരിച്ചടിയാണ് രാജസ്ഥാൻ റോയല്‍‌സ് നേരിടുന്നത്. എട്ട് കളികളില്‍ നിന്ന് രണ്ട് ജയം മാത്രമാണ് നേടാനായത്. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ടീം. ഇതിനുപുറമെ നായകൻ സഞ്ജു സാംസണിന്റെ പരുക്കും ടീമിന് വിനയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week