ഐ.പി.എല്‍ വാതുവയ്പ്പ്; ബംഗളൂരില്‍ മലയാളികള്‍ ഉള്‍പ്പെടെ 27 പേര്‍ അറസ്റ്റില്‍

ബംഗളൂരു: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 27 പേര്‍ അറസ്റ്റില്‍. ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് 78 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അവസാനിച്ച ഐപിഎല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നതെന്നും ഇതിനായി പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷനുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

ഇവര്‍ക്കെതിരെ 20 കേസുകള്‍ രജിസറ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത 27 പേരെയും ചോദ്യം ചെയ്തുവരികയാണ്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം 12 ന് ക്രൈംബ്രാഞ്ച് ബംഗളൂരുവിലെ രാമമൂര്‍ത്തി നഗറില്‍ റെയ്ഡ് നടത്തുകയും ഒരാള്‍ പിടിയിലാവുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവത്തിലുള്ള മറ്റുള്ളവരുടെ വിവരങ്ങള്‍ ലഭിച്ചത്.

ഇയാളില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും അന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷവും ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ഐ.പി.എല്‍ വാതുവെപ്പ് നടത്തിയ 18 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News