മുംബൈ: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നരയ്ക്കാണ് കളി തുടങ്ങുക. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പഞ്ചാബ് കിംഗ്സിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് മുംബൈയിലാണ് കളി തുടങ്ങുക.
പരുക്കില്‍ നിന്ന് മുക്തനാവാത്ത സൂര്യകുമാര്‍ യാദവ് ഇല്ലാതെയാവും മുംബൈ ഇറങ്ങുക. ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ആന്റിച് നോര്‍കിയ എന്നിവരുടെ അഭാവം ഡല്‍ഹിക്ക് തിരിച്ചടിയാവും.
ആദ്യ കിരീടമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്‌സും സ്വപ്നം കാണുന്നത്. വിരാട് കോലി ബാറ്ററിലേക്ക് ഒതുങ്ങിയപ്പോള്‍ ബാംഗ്ലൂര്‍ പുതിയ നായകനെ കണ്ടെത്തിയത് ഫാഫ് ഡുപ്ലെസിയിലാണ്. എന്നാല്‍ മായങ്ക് അഗര്‍വാളിന്റെ നേതൃത്വത്തിലാണ് പഞ്ചാബിറങ്ങുന്നത്. ബാംഗ്ലൂരിന്റെ ഗ്ലെന്‍ മാക്‌സ്‌വെല്ലും ജോഷ് ഹേസല്‍വുഡും പഞ്ചാബിന്റെ ജോണി ബെയര്‍സ്റ്റോയും കാഗിസോ റബാഡയും ഇന്ന് ടീമിനൊപ്പമുണ്ടാവില്ല.
നായകന്‍ മായങ്കിനൊപ്പം ശിഖര്‍ ധവാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഷാരുഖ് ഖാന്‍, ഒഡീന്‍ സ്മിത്ത് എന്നിവരിലാണ് പഞ്ചാബിന്റെ റണ്‍സ് പ്രതീക്ഷ. പന്തെടുക്കുമ്പോള്‍ സന്ദീപ് സിംഗ്, അര്‍ഷ്ദീപ് സിംഗ്, രാഹുല്‍ ചഹര്‍ എന്നിവര്‍ നിര്‍ണായകമാവും. ഡി വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ അവസാന 17 ഐപില്‍ മത്സരങ്ങളില്‍ പത്തിലും ജയിച്ചത് രണ്ടാമത് ബാറ്റുചെയ്ത ടീമാണ്.