28.4 C
Kottayam
Saturday, June 6, 2026

ഫ്ലാറ്റിലേക്ക് ക്ഷണിച്ചു വരുത്തി നഗ്നദൃശ്യം പകർത്തും;മെഹറിന്റെ കെണിയില്‍ കുടുങ്ങിയതേറെയും യുവാക്കള്‍

Must read

ബെംഗളൂരു: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തും. വശീകരിച്ച് അകത്തേക്ക് എത്തിച്ചശേഷം, സംഘത്തിലെ മറ്റുള്ളവരുടെ സഹായത്തോടെ നഗ്ന ദൃശ്യങ്ങൾ പകർത്തും. ശേഷം വിലപേശൽ. ബെംഗളൂരുവിൽ പൊലീസിന്റെ പിടിയിലായ മോഡൽ മെഹർ എന്ന നേഹയും സംഘവും നടത്തിവന്ന ഹണിട്രാപ്പിന്റെ രീതിയാണിത്. 20നും 50നും ഇടയിൽ പ്രായമുള്ളവരാണ് യുവതിയുടെ കെണിയിൽ വീണത്. ഇതിൽത്തന്നെ 25–30 പ്രായമുള്ളവരാണ് കൂടുതലും. 

മെസേജിങ് ആപ്പായ ടെലഗ്രാം വഴിയാണ് നേഹ തന്റെ ഇരകൾക്കുള്ള വലയെറിയുക. പരിചയപ്പെട്ടു കഴിഞ്ഞാൽ ഇവരെ ജെപി നഗറിലെ വസതിയിലേക്ക് ക്ഷണിക്കും. ഇവിടേക്കെത്തുന്ന പുരുഷന്മാരെ ബിക്കിനി ധരിച്ച് അകത്തേക്ക് ക്ഷണിക്കും. അകത്തു കയറിയ ഉടൻ നേഹ ഇവരോടൊപ്പം സെൽഫിയെടുക്കും. പിന്നീടുള്ള ദൃശ്യം പകർത്താൻ സംഘം തയ്യാറായിരിക്കും. ഇരയുടെ ഫോൺ തട്ടിയെടുത്തശേഷം കോൺടാക്ട് ലിസ്റ്റിൽനിന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പർ ശേഖരിക്കലാണ് അടുത്ത ഘട്ടം. 

ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങള്‍ വേണ്ടപ്പെട്ടവർക്ക് അയച്ചുനൽകുമെന്ന് ഭീഷണിപ്പെടുത്തും. യുവതിയെ വിവാഹം കഴിക്കണമെന്നാകും ചിലരോടുള്ള ആവശ്യം. എന്നാൽ ഇതിനായി മതപരിവർത്തനം നടത്തണമെന്നും ആവശ്യപ്പെടും. ഇതോടെ മിക്കവരും പണം നൽകി ഒഴിവാകാൻ നോക്കും. ഇരകളിൽ ഒരാള്‍ പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറംലോകമറിയുന്നത്.

ഇരകളിൽനിന്ന് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ സംഘത്തിന്റെ വലയിൽ 12 പേർ അകപ്പെട്ടതായി കണ്ടെത്തി. കൂടുതൽ ഇരകളുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്.

- Advertisement -

ബെംഗളൂരു പുട്ടനഹള്ളിയിലെ പൊലീസ് സ്റ്റേഷനിലാണ് പ്രധാനപ്രതിയായ മെഹറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ സ്വദേശിനിയാണ് ഇവർ. കൂട്ടുപ്രതികളായ യാസിൻ, പ്രകാശ് ബലിഗര, അബ്ദുൽ ഖാദര്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മറ്റൊരു പ്രതിയായ നദീമിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week