26.2 C
Kottayam
Friday, June 5, 2026

കോട്ടയത്ത് മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഇഴയുന്നു; ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയില്ല

Must read

കോട്ടയം: കോട്ടയത്ത് നഗരമധ്യത്തില്‍ മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയായില്ല. ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രതിയെ കണ്ടെത്തുന്നതിനോ നടപടിയെടുക്കുന്നതിനോ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ 24ന് രാത്രി പതിനൊന്നോടെയാണ് ജനയുഗം സബ് എഡിറ്റര്‍ സദു പ്രകാശിന് നേരെ ഓട്ടോ ഡ്രൈവറുടെ കൈയ്യേറ്റ ശ്രമമുണ്ടായത്.

ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തപുരം പോയി മടങ്ങവെയാണ് സംഭവം. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ സദു തന്റെ ഇരുചക്രവാഹനം ഇരിക്കുന്ന കോട്ടയം റെയില്‍വെ സ്‌റ്റേഷന്‍ വരെ പോകുന്നതിനായാണ് ഓട്ടോ ഡ്രൈവറെ സമീപിച്ചത്. ഓട്ടോ റിക്ഷയില്‍ കയറുന്നതിന് മുമ്പ് അദ്ദേഹം ഡ്രൈവറോട് നിരക്ക് എത്രയാണെന്ന് ചോദിച്ചു. നൂറു രൂപയാകുമെന്നായിരിന്നു ഡ്രൈവറുടെ മറുപടി. വെറും ഒന്നര കിലോ മീറ്റര്‍ മാത്രം ദൂരമുള്ള റെയില്‍വെ സ്‌റ്റേഷനിലേക്ക് ഇത്രയും ചാര്‍ജ് ആകുമോയെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ഡ്രൈവര്‍അസഭ്യം പറയുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയുമായിരിന്നു.

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നല്‍കി. സംഭവം നടന്ന് നാലു ദിവസം പിന്നിടുമ്പോഴും കേസില്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. സംഭവത്തില്‍ കോട്ടയം പ്രസ്‌ക്ലബും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരിന്നു. അന്വേഷണത്തിന്റെ ഭാഗമായി ഒരു തവണ മാത്രമാണ് പോലീസ് മാധ്യമപ്രവര്‍ത്തകനെ ബന്ധപ്പെട്ടിരിക്കുന്നത്.

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പ്രതിയെ അനായാസം പിടികൂടാന്‍ കഴിയുമെന്നിരിക്കെയാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഈ നിസംഗത. പോലീസ് നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week