27.7 C
Kottayam
Thursday, October 24, 2024

അധ്യാപികയുടെ മരണത്തിൽ അന്വേഷണം; ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Must read

തിരുവനന്തപുരം:കോയമ്പത്തൂരില്‍ താമസിക്കുന്ന കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുന്നുവെന്ന് ശ്രുതി കോയമ്പത്തൂരിലുള്ള മാതാപിതാക്കളെ അറിയിച്ചിരുന്നു. 

ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക്ക് ആറുമാസം മുന്‍പാണ് ശ്രുതിയെ വിവാഹം കഴിച്ചത്. മകളുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്ത് എത്തിയ ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശുചീന്ദ്രം പൊലീസും ആര്‍ഡിഒ കാളീശ്വരിയും വീട്ടിലെത്തി കാര്‍ത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു. ഇതിനു പിന്നാലെയാണ് ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. 

ശ്രുതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കോയമ്പത്തൂരിലേക്കു കൊണ്ടുപോയി. കോയമ്പത്തൂര്‍ പെരിയനായ്ക്കന്‍പാളയത്ത് തമിഴ്‌നാട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ് ശ്രുതിയുടെ പിതാവ് ബാബു. 

‘‘അമ്മ ക്ഷമിക്കണം, ദയവു ചെയ്ത് ഭര്‍ത്താവിനെ ഒന്നും പറയരുത്. അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ വീട്ടിലേക്കു തിരിച്ചു വരുന്നില്ല. ആളുകള്‍ പലതും പറയും. എന്റെ മൃതദേഹം ഇവിടെ സംസ്‌കരിക്കരുത്. കോയമ്പത്തൂരില്‍ കൊണ്ടുപോയി നമ്മുടെ ആചാരപ്രകാരം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കണം’’ – ശുചീന്ദ്രത്തു ജീവനൊടുക്കിയ കോയമ്പത്തൂരില്‍ താമസിക്കുന്ന കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതി (24) അവസാനമായി സ്വന്തം മാതാപിതാക്കള്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശമാണിത്. 

വിവരമറിഞ്ഞ് ശ്രുതിയുടെ പിതാവ് ബാബു കുടുംബത്തിനൊപ്പം കോയമ്പത്തൂരില്‍നിന്ന് ശുചീന്ദ്രത്തേക്കു പുറപ്പെടുന്നതിനു മുന്‍പ് തന്നെ ശ്രുതി ജീവനൊടുക്കിയിരുന്നു. കാര്‍ത്തിക്കിന്റെ ഒരു ബന്ധുവാണ് ബാബുവിനെ വിളിച്ചു ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടുവെന്നും മൃതദേഹം ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണെന്നും അറിയിച്ചത്. തുടര്‍ന്ന് ശുചീന്ദ്രത്ത് എത്തിയ ബാബു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ മനംനൊന്താണ് മകള്‍ ജീവനൊടുക്കിയതെന്നും നടപടി എടുക്കണമെന്നും ബാബുവിന്റെ പരാതിയില്‍ പറയുന്നു. 

ഭര്‍ത്താവായ കാര്‍ത്തിക്കിന്റെ മാതാവ് വല്ലാതെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. കാര്‍ത്തിക്കിന്റെ പിതാവ് നേരത്തേ മരിച്ചു പോയിരുന്നു. ഭര്‍ത്താവിനൊപ്പം ആഹാരം കഴിക്കാനോ വീടിനു പുറത്തു പോകാനോ അനുവദിക്കുന്നില്ലെന്നും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിപ്പുകേസ്‌: ഡിവൈഎഫ്ഐ മുൻ ജില്ലാ നേതാവിനെ അഭിഭാഷകൻ്റെ ഓഫീസിൽ നിന്ന് അറസ്റ്റ് ചെയ്തു

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റ് ചെയ്തു. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...

ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി; പാളയത്തിൽ പട,രാജി വെയ്ക്കാൻ സമ്മർദ്ദം

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് എതിരെ സ്വന്തം പാളയത്തിൽ പടയൊരുക്കം. ട്രൂഡോ നാലാം തവണയും ജനവിധി തേടരുതെന്ന് ആവശ്യപ്പെട്ട് നിരവധി ലിബറൽ പാർട്ടി അം​ഗങ്ങൾ രം​ഗത്തെത്തി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ലിബറൽ...

പൂനെയില്‍ കിവീസിനെ സ്പിന്‍ കെണിയിൽ വീഴ്ത്തി ഇന്ത്യ;വാഷിംഗ്ടണ്‍ സുന്ദറിന് 7 വിക്കറ്റ്

പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 259 റണ്‍സിന് പുറത്ത്. ഏഴ് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും ചേര്‍ന്നാണ് കിവീസിനെ കറക്കി വീഴ്ത്തിയത്. 197-3 എന്ന...

‘ ഭീകരാക്രമണത്തിന് പിന്നിൽ കുർദിഷ് സംഘടന’കുർദിഷ് കേന്ദ്രങ്ങളിൽ തുർക്കിയുടെ തിരിച്ചടി

അങ്കാര: തലസ്ഥാനമായ അങ്കാറയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പി കെ കെ) യാണെന്ന് തുർക്കി. അങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനി ആസ്ഥാനത്ത് നടന്ന നടുക്കുന്ന ഭീകരാക്രമണത്തിൽ 5 പേർക്ക്...

ദാന ചുഴലിക്കാറ്റ്: കരതൊടാൻ മണിക്കൂറുകൾ; അതീവ ജാഗ്രതയിൽ സംസ്ഥാനങ്ങൾ; നാല് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

ഭുവനേശ്വർ: ദാന ചുഴലിക്കാറ്റിന്റെ തുടർന്ന് ഒഡീഷയിലും പശ്ചിമ ബംഗാളിലും അതിശക്തമായ മഴ. ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ ഇപ്പോഴും ഇടമുറിയാതെ തുടരുകയാണെന്നാണ് വിവരം. വെള്ളപ്പൊക്കത്തിനുള്ള സാദ്ധ്യത പരിഗണിച്ച് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയാണ്.ഇന്ന്...

Popular this week