26 C
Kottayam
Saturday, June 6, 2026

പോലീസ് സ്‌റ്റേഷനിൽ പ്രതിയെ മർദിച്ച് എസ്.ഐ;സിസിടിവി ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം

Must read

കൊച്ചി: പോലീസ് സ്‌റ്റേഷനില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. എറണാകുളം അമ്പലമേട് പോലീസ് സ്‌റ്റേഷനില്‍നിന്ന് ഒരുവര്‍ഷം മുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നതിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം, സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കിടയിലെ പടലപ്പിണക്കത്തിന്റെ ഭാഗമായാണ് ഒരുവര്‍ഷം മുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് സൂചന.

കസ്റ്റഡിയിലെടുത്ത പ്രതിയെ എസ്.ഐ. കുനിച്ചുനിര്‍ത്തി മര്‍ദിക്കുന്നതാണ് പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത്. പലതവണയായി പ്രതിയെ മര്‍ദിക്കുന്നതും ഇയാള്‍ക്ക് നേരേ ക്ഷോഭിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ എസ്.ഐ.യെ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 2023 ജനുവരി 23-നായിരുന്നു ഈ സംഭവം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയെന്ന പരാതിയിലാണ് ഈ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നത്. ഇയാള്‍ക്കെതിരേ വധശ്രമം അടക്കം ചുമത്തി കേസെടുത്തിരുന്നതായാണ് വിവരം.

ഈ ദൃശ്യങ്ങളിലുള്ള അതേ എസ്.ഐ. തന്നെയാണ് അമ്പലമേട് സ്റ്റേഷനില്‍ ഇപ്പോഴും ചുമതലയിലുള്ളത്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ സ്‌റ്റേഷനില്‍ എസ്.ഐ.യും ചില പോലീസുകാരും തമ്മിലുള്ള പടലപ്പിണക്കമാണെന്നാണ് സൂചന. മണ്ണുമാഫിയയുമായുള്ള ബന്ധം ആരോപിച്ച് നേരത്തെ ചില പോലീസുകാര്‍ക്കെതിരേ നടപടിയെടുത്തിരുന്നു. ഈ വിവരം വിജിലന്‍സിനെ അറിയിച്ചത് എസ്.ഐ.യാണെന്നായിരുന്നു ചില പോലീസുകാര്‍ക്കിടയിലെ സംസാരം. ഇതിന്റെ ഭാഗമായാണ് ഒരുവര്‍ഷം മുന്‍പുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നതെന്നാണ് വിവരം.

സംഭവത്തില്‍ എസ്.ഐ. പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ത്തി മൊബൈല്‍ഫോണില്‍ പകര്‍ത്തിയശേഷം എഡിറ്റ് ചെയ്ത ക്ലിപ്പുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നായിരുന്നു എസ്.ഐ.യുടെ വിശദീകരണം. 2023 ജനുവരിയില്‍ സ്റ്റേഷനില്‍ ഔദ്യോഗികമായി സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടില്ല. ആ സമയത്ത് സിസിടിവി ക്യാമറ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നേയുള്ളൂ. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സിസിടിവി ക്യാമറ ഔദ്യോഗികമായി സ്ഥാപിച്ചതെന്നും എസ്.ഐ. പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week