29.4 C
Kottayam
Saturday, June 6, 2026

ലോക്‌സഭാനടപടികൾ തടസ്സപ്പെടുത്തി; അഞ്ച് കോൺഗ്രസ് എം.പിമാരെ സസ്‌പെന്റ് ചെയ്തു

Must read

ന്യൂഡല്‍ഹി: സഭാനടപടികള്‍ തടസ്സപ്പെടുത്തിയെന്നൊരോപിച്ച് അഞ്ച് കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള പ്രമേയം ലോക്‌സഭ പാസാക്കി. ശൈത്യകാല പാര്‍ലമെന്റ് സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് ടി.എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ഡീൻ കുര്യാക്കോസ്, എസ്. ജോതിമണി, രമ്യ ഹരിദാസ് എന്നീ എം.പി.മാരെ സസ്‌പെന്റ് ചെയ്തത്.

പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് പ്രമേയം അവതരിപ്പിച്ചത്. സഭയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച ടി.എന്‍.പ്രതാപന്‍, ഹൈബി ഈഡന്‍, എസ്.ജ്യോതിമണി, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ് എന്നിവരുടെ പെരുമാറ്റം ഗൗരവമായാണ് സഭ കാണുന്നത്. ആയതിനാന്‍ ഇവരെ ശേഷിക്കുന്ന കാലയളിലേക്ക് സസ്‌പെന്റ് ചെയ്തതായി അറിയിക്കുന്നു’, പ്രഹ്‌ളാദ് ജോഷി പറഞ്ഞു.

നടപടിക്ക് ശേഷം സഭ മൂന്നുമണിവരെ പിരിഞ്ഞു. ഇതിനിടെ ബുധനാഴ്ചയുണ്ടായ സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടു. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചുമതല ലോക്‌സഭാ സെക്രട്ടറിക്കാണെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞതോടെ സര്‍ക്കാരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം നടത്തി.

പാര്‍ലമെന്റില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചതിന് ടി.എന്‍ പ്രതാപന്‍, ഡീന്‍ കുര്യക്കോസ്, ഹൈബി ഈഡന്‍ എന്നീ കോണ്‍ഗ്രസ് എം.പി.മാർക്ക് സ്പീക്കര്‍ പേരെടുത്തുപറഞ്ഞ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

Popular this week