24.8 C
Kottayam
Sunday, June 7, 2026

വിദ്യാഭ്യാസ വായ്പകളുടെ പലിശ സബ്സിഡികള്‍ ഡിജിറ്റല്‍ വാലറ്റുകള്‍ വഴി; നിര്‍ണായക നീക്കവുമായി കേന്ദ്രം

Must read

വിദ്യാഭ്യാസ വായ്പകളുടെ പലിശ സബ്സിഡികള്‍ ഡിജിറ്റല്‍ കറന്‍സി വാലറ്റുകള്‍ വഴി കൈമാറുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് സൂചന.സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അടിസ്ഥാനമാക്കിയുള്ള സബ്സിഡി സംവിധാനത്തെ, വിദ്യാഭ്യാസ വായ്പയ്ക്കുള്ള ഏകീകൃത പോര്‍ട്ടലുമായി സംയോജിപ്പിക്കുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിച്ചെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇത് പ്രവര്‍ത്തനക്ഷമമായാല്‍ അപേക്ഷ സമര്‍പ്പിക്കല്‍, വായ്പ ട്രാക്കിംഗ്, സബ്സിഡി ക്ലെയിമുകള്‍ എന്നിവ പോര്‍ട്ടല്‍ വഴിയാകും ലഭ്യമാകുക.ഉദാഹരണത്തിന് പദ്ധതി നടപ്പാക്കി കഴിഞ്ഞാല്‍ പ്രധാനമന്ത്രി വിദ്യാലക്ഷ്മി  പദ്ധതി പ്രകാരം വായ്പ സബ്സിഡി ലഭിക്കാന്‍ അര്‍ഹതയുള്ള വയക്തിയുടെ വാലറ്റിലേക്ക് പലിശ സബ്വെന്‍ഷന്‍ തുക ക്രെഡിറ്റ് ചെയ്യും. വായ്പ തിരിച്ചടവ് സമയത്ത് ഇത് റിഡീം ചെയ്യാം. പലിശ ഇളവ് തുക വിദ്യാഭ്യാസ വായ്പ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും . ഗുണഭോക്കാളായ വിദ്യാര്‍ത്ഥികള്‍് വാലറ്റ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. കൂടാതെ ഈ വാലറ്റ് ആധാറുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഇരട്ട അക്കൗണ്ടുകള്‍ ഇല്ലാതാക്കാനും സാധിക്കും.

- Advertisement -

- Advertisement -

ഇത് ബാങ്കുകളെ എങ്ങനെ സഹായിക്കും?

സിബിഡിസി ഉപയോഗിക്കാനുള്ള പദ്ധതി ബാങ്കുകള്‍ക്ക് പലിശ ഇളവ് ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ഒന്നിലധികം പദ്ധതികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചറിയുന്നതിലൂടെ തട്ടിപ്പ് തടയാനും സഹായിക്കും.ഒരു മാസത്തിനുള്ളില്‍ ഇത് പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരും. കഴിഞ്ഞ മാസം നടന്ന ഒരു യോഗത്തില്‍, വിദ്യാഭ്യാസ വായ്പകള്‍ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നിലവിലുള്ള വിദ്യാലക്ഷ്മി പോര്‍ട്ടലില്‍ (വിഎല്‍പി) നിന്ന് വിവിധ വിദ്യാഭ്യാസ വായ്പാ അപേക്ഷകളുടെ സമര്‍പ്പണവും സബ്സിഡി ക്ലെയിമുകളുടെ പ്രോസസ്സിംഗും പുതിയ പോര്‍ട്ടലിലേക്ക് മാറ്റാന്‍ ധനകാര്യ മന്ത്രാലയം ബാങ്കുകളോട് നിര്‍ദ്ദേശിച്ചിരുന്നു.

- Advertisement -

കഴിഞ്ഞ വര്‍ഷം നവംബറിലാണ് പിഎം-വിദ്യാലക്ഷ്മി കേന്ദ്രം അംഗീകരിച്ചത്. ഇത് പ്രകാരം 7.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ 75 ശതമാനം ക്രെഡിറ്റ് ഗ്യാരണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. 8 ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബ വരുമാനമുള്ളതും മറ്റ് സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകള്‍ക്കോ പലിശ സബ്വെന്‍ഷന്‍ പദ്ധതികള്‍ക്കോ കീഴിലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് മൊറട്ടോറിയം കാലയളവില്‍ 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 3 ശതമാനം പലിശ ഇളവ് നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week