NationalNews

കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂലൈയോടെ കുറയും; മൂന്നാം തരംഗം ആറു മുതല്‍ എട്ടുമാസത്തിനുള്ളിലെന്ന് പഠനം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂലൈയോടെ കുറയുമെന്ന് പഠനം. മൂന്നാം തരംഗം ആറ് മുതല്‍ എട്ട് മാസത്തിനുള്ളിലുണ്ടാവുമെന്നും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

മേയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ 1.5 ലക്ഷമാകും. ജൂണ്‍ അവസാനത്തോടെ കൊവിഡ് കേസുകള്‍ പ്രതിദിനം ഇരുപതിനായിരം ആകുമെന്നും സമിതി പ്രവചിക്കുന്നു. വാക്‌സിന്‍ കൂടുതല്‍ പേര്‍ക്ക് നല്‍കിയാല്‍ കൊവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടാമെന്നും പഠനത്തില്‍ പറയുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,76,070 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,72,400 ആയി. പുതിയതായി 3,874 മരണങ്ങളും സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 2,87,122 ആയി ഉയര്‍ന്നു.

3,69,077 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 31,29,878 സജീവ രോഗികളുണ്ട്. രാജ്യത്ത് ഇതുവരെ 18,70,09,792 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button