27.5 C
Kottayam
Sunday, June 7, 2026

ആഡംബര സ്പാ, അത്യാധുനിക ജിം; വ്ളാഡിമിർ പുടിൻ്റെ ‘ഗോസ്റ്റ് ട്രെയിന്‍’ വിവരങ്ങള്‍ പുറത്ത്‌

Must read

മോസ്കോ: എന്നും രഹസ്യസ്വഭാവം സൂക്ഷിക്കുന്ന ആളാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. അദ്ദേഹത്തിൻ്റെ ജീവിതം നി​ഗൂഢതകൾ നിറഞ്ഞതാണെന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. യുക്രെയ്ൻ യുദ്ധം പരിഭ്രാന്തനാക്കിയ പുടിൻ കൊല്ലപ്പെടുമെന്ന ഭയത്താൽ വിമാനയാത്രകൾ വരെ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. വിമാനത്തിന് പകരം അദ്ദേഹം യാത്ര ചെയ്യാൻ ഉപയോ​ഗിക്കുന്ന ട്രെയിനിൻ്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒരു റെയിൽവെ ടൈംടേബിളിലോ പൊതുസംവിധാനത്തിലോ കണ്ടെത്താൻ കഴിയാത്തതിനാൽ ‘പ്രേത ട്രെയിൻ’ എന്നാണ് പുടിൻ്റെ രഹസ്യ ട്രെയിൻ അറിയപ്പെടുന്നത്.

ആരുമറിയാതെ റഷ്യയിലുടനീളം യാത്ര ചെയ്യാൻ പുടിൻ ഈ ആഡംബര ട്രെയിൻ ഉപയോഗിക്കുന്നു. പ്രസിഡൻ്റിൻ്റെ യാത്രക്കിടെ ട്രെയിനിൽ നടന്ന യോ​ഗങ്ങളുടെ ചിത്രങ്ങൾ മുൻപ് പുറത്ത് വന്നിരുന്നു. വാ​ഗണുകളും അലങ്കരിച്ച ബോർഡ‍് റൂമും ഉണ്ട് എന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും ഈ ട്രെയിനിനെക്കുറിച്ച് ആർക്കും അറിവുണ്ടായിരുന്നില്ല. ലണ്ടൻ ആസ്ഥാനമായുള്ള റഷ്യൻ അന്വേഷണ സംഘമായ ഡോസിയർ സെൻ്ററാണ് ട്രെയിനിനെക്കുറിച്ച കൂടുതൽ വിവരങ്ങളും ചിത്രങ്ങളും ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

610 കോടി രൂപയാണ് ഈ ആഡംബര ട്രെയിനിന്റെ നിർമ്മാണ ചെലവ്. വർഷം 130 കോടി രൂപ വെച്ച് മറ്റു ചെലവുകളും വരും. പുടിൻ്റെ സുരക്ഷാ ചുമതലയുള്ള ഫെഡറൽ സെക്യൂരിറ്റി സർവീസുമായി ഏകോപിപ്പിച്ചാണ് ട്രെയിനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. രാജ്യത്തെ നികുതിദായരാണ് ഈ ചെലവുകൾ വഹിക്കുന്നതെന്നും ഡോസിയർ സെന്റർ പറയുന്നു. ക്രെംലിൻ വിമർശകനായി നാടുകടത്തപ്പെട്ട മുൻ റഷ്യൻ വ്യവസായി മിഖായേൽ ഖോഡോർകോവ്സ്കിയുടെ പിന്തുണയുള്ള സ്ഥാപനമാണ് ഡോസിയർ സെൻ്റർ.

ട്രെയിനിൻ്റെ ബോ​ഗികൾ കവചിതമാണ്. വാതിലുകളും ജനലുകളും ബുള്ളറ്റ് പ്രൂഫ് ആണ്. ജീവൻ രക്ഷാ മരുന്നുകളടക്കമുള്ള ആശുപത്രി സംവിധാനം ട്രെയിനിനകത്ത് ഉണ്ട്. ട്രെയിനിന്റെ സംരക്ഷിത ഭാഗങ്ങൾക്ക് എകെ-47 അല്ലെങ്കിൽ എസ് വി ഡി റൈഫിളിൽ നിന്നുള്ള ഷോട്ടുകൾ നേരിടാൻ കഴിയും. വണ്ടികളിൽ തീ തിരിച്ചുവിടാനുള്ള പഴുതുകളും ഉണ്ട്. ട്രെയിൻ പോകുന്നതും വരുന്നതുമായ സമയം ആർക്കും അറിയാനാവില്ല. കണ്ടാൽ സാധാരണ ട്രെയിൻ പോലെ തോന്നുന്നതിനാൽ ആരും ശ്രദ്ധിക്കാനും സാധ്യതയില്ല. മോസ്കോയിലെ പ്രസിഡൻ്റിൻ്റെ വസതിക്ക് സമീപം പ്രത്യേക റെയിൽവെ സ്റ്റേഷനുകളും നിർമ്മിച്ചതായി ഡോസിയർ സെൻ്റർ റിപ്പോർട്ടിൽ പറയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

- Advertisement -

ട്രെയിനിനകത്ത് അത്യാധുനിക സൗകര്യങ്ങളുള്ള സപോർട്സ് വാ​ഗൺ, സ്പാ എന്നിവയും ഉണ്ട്. യുക്രെയ്ൻ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് പ്രസിഡൻ്റിൻ്റെ ട്രെയിനിൽ അത്യാധുനിക ജിം വേണമെന്നാവശ്യപ്പെട്ട് ​ഗതാ​ഗത വകുപ്പിന് അപേക്ഷ ലഭിക്കുന്നത്. യുദ്ധം നടക്കുന്ന സമയങ്ങളിൽ പോലും ഉന്നത ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധ പ്രസിഡൻ്റിന്റെ ട്രെയിനിൽ ആഡംബര സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലായിരുന്നു എന്ന വിമർശനങ്ങൾ റിപ്പോർട്ട് പുറത്ത് വന്നതോടെ ഉയരുന്നുണ്ട്.

- Advertisement -

ചർമ്മത്തിന്റെ ദൃഢത വർദ്ധിപ്പിക്കുന്നതിനുള്ള റേഡിയോ ഫ്രീക്വൻസി മെഷീൻ ഉൾപ്പെടെയുള്ള ഉയർന്ന നിലവാരമുള്ള സൗന്ദര്യവർദ്ധക ഉപകരണങ്ങളും ഉണ്ടെന്ന് ഡോർസിയർ സെൻ്റർ പുറത്തുവിട്ട രേഖകളിൽ പറയുന്നു.

അതേസമയം റഷ്യൻ ഔദ്യോ​ഗിക വൃത്തങ്ങൾ ഡോർസിയർ സെൻ്റർ പുറത്ത് വിട്ട റിപ്പോർട്ട് നിഷേധിച്ചു. ഇത്തരത്തിൽ ഒരു ട്രെയിൻ ഇല്ലെന്നും പുറത്തുവന്നത് കെട്ടുകഥയാണെന്നുമാണ് പുടിനോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

Popular this week