KeralaNews

INNOCENT:ഇന്നസെന്റിന് ഇപ്പോൾ നൽകുന്നത് എക്‌മോ ചികിത്സ; ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രസഹായത്തോടെ,ആരോഗ്യനില ഗുരുതരമായി തുടരുന്നു,പ്രാര്‍ത്ഥനയില്‍ സിനിമാലോകം

കൊച്ചി: കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു. ഇന്നസന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാത്ത അവസ്ഥയിലാണ്. അത്യാഹിത വിഭാഗത്തിൽ നിരന്തര നിരീക്ഷണത്തിലാണ് അദ്ദേഹം. മെഡിക്കൽ ഉപകരണത്തിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി പുറത്തിറക്കിയ പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ഇ.സി.എം.ഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. മാർച്ച് മൂന്നിനാണ് ശാരീരിക അസ്വസ്ഥതകൾ മൂലം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാൻസറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു

അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം നിലവിൽ എക്‌മോ (എക്‌സ്ട്രകോർപോറിയൽ മെംബ്രേൻ ഓക്‌സിജനേഷൻ) ചികിത്സയിലാണ്. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങൾ ഏറ്റെടുക്കുന്ന രീതിയാണിത്. രക്തത്തിന്റെ കൃത്യമായ പമ്പിങ് നടക്കുന്നതിനാൽ ഓക്‌സിജന്റെ അളവു ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും. ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമവും ലഭിക്കും ഡോക്ടർമാർ പറഞ്ഞു.

ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. അതിനിടെ, സോഷ്യൽ മീഡിയയിൽ ഇന്നസെന്റിന്റെ ആരോഗ്യനിലയെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ വാർത്തകൾ ശരിയല്ലെന്നും, പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.

ഇന്നസന്റേട്ടനെ പറ്റി പല വാർത്തകളും പ്രചരിക്കുന്നുണ്ട്. ഞാനിപ്പോ ഹോസ്പിറ്റലിൽ ഉണ്ട്. ഇപ്പോൾ എക്മോ മെഷീൻ സപ്പോർട്ടിൽ തന്നെയാണ് പൊയ്ക്കോണ്ടിരിക്കുന്നത്. ഇപ്പോൾ മെഡിക്കൽ ബോർഡ് കൂടിയിരുന്നു. മന്ത്രി പി രാജീവ് സ്ഥലത്തുണ്ടായിരുന്നു. ബി. ഉണ്ണികൃഷ്ണനും, ആന്റോ ജോസഫും അടക്കം എല്ലാ അസോസിയേഷന്റെയും ആൾക്കാരുണ്ട്. ഇപ്പോൾ തീരുമാനം എന്താച്ചാൽ, മെഷീൻ സപ്പോർട്ടിൽ തുടരുക എന്നത് തന്നെയാണ്. എന്തെങ്കിലും പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. മറ്റുവാർത്തകൾക്കൊന്നും ഇപ്പോൾ അടിസ്ഥാനമില്ലെനനായരുന്നു ഇടവേള ബാബുവിന്റെ വാക്കുകൾ.

ലേക് ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ ചികിൽസ നടക്കുന്നത്. സർക്കാർ നിയോഗിച്ച മെഡിക്കൽ സംഘവും സ്ഥിതി വിലയിരുത്തുന്നുണ്ട്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജിലേയും തിരുവനന്തപുരം ആർ എസ് സിയിലേയും വിദഗ്ധ ഡോക്ടർമാരാണ് മെഡിക്കൽ ബോർഡിലുള്ളത്. ന്യുമോണിയ ബാധിച്ച ഇന്നസെന്റിന്റെ ആരോഗ്യം അദ്യം അതീവ വഷളായിരുന്നു. മരുന്നുകൾ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയുമുണ്ടായിരുന്നു. പിന്നീട് മെച്ചപ്പെട്ടു. എന്നാൽ ശ്വാസകോശത്തിനുള്ള പ്രശ്‌നങ്ങൾ ഇന്നസെന്റിന് പിന്നേയും പ്രശ്‌നമായി മാറി. ന്യുമോണിയയും അണുബാധയും വിട്ടുമാറാത്തതും പ്രശ്‌നമായി. ഇതാണ് എക്‌മോ ചികിൽസ അനിവാര്യമാക്കിയത്.

ന്യുമോണിയയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണ് മുൻ ലോക്‌സഭാ അംഗം കൂടിയായ ഇന്നസെന്റിനെ വലയ്ക്കുന്നത്. അണുബാധ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. മൂന്ന് തവണ നടന് കോവിഡ് ബാധിച്ചിരുന്നു. ഇത് കാരണം ഇന്നസെന്റിന്റെ രോഗ പ്രതിരോധ ശേഷിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതാണ് ന്യുമോണിയ കലശലാകാൻ കാരണമെന്നാണ് വിലയിരുത്തൽ.

അർബുദത്തോട് പോരാടി ജീവിത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയാണ് ഇന്നസെന്റ്. കാൻസർ വന്നപ്പോൾ ഭയന്നോടനല്ല പകരം ചിരിച്ച് കൊണ്ട് സധൈര്യം അതിനോട് പോരാടുകയാണ് താൻ ചെയ്തതെന്ന് ഇന്നെസന്റ് പറഞ്ഞിട്ടുണ്ട്. തന്റെ കാൻസർ അനുഭവങ്ങൾ പറയുന്ന ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകവും ഇന്നസെന്റ് എഴുതിയിട്ടുണ്ട്. ഇന്നസെന്റിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം കടുവയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker