28.8 C
Kottayam
Thursday, June 4, 2026

INLD ഹരിയാണ അധ്യക്ഷന്‍ നഫേ സിങ് റാഠി വെടിയേറ്റ് കൊല്ലപ്പെട്ടു

Must read

ചണ്ഡീഗഢ്: ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി. )ഹരിയാണ അധ്യക്ഷനും മുന്‍ എം.എല്‍.എയുമായ നഫേ സിങ് റാഠി അജ്ഞാതസംഘത്തിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ഝാജ്ജര്‍ ജില്ലയില്‍ അദ്ദേഹം സഞ്ചരിച്ച എസ്.യു.വിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. റാഠിക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റ് രണ്ട് പേര്‍ കൂടി കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ബഹദൂര്‍ഗഢില്‍ വച്ചാണ് അക്രമം ഉണ്ടായത്. കാറിലെത്തിയ സംഘമാണ് റാഠിക്കും സംഘത്തിനും നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് അക്രമികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടന്‍ തന്നെ ബ്രഹ്‌മ ശക്തി സഞ്ജീവനി ആശുപത്രിയിലെത്തിച്ചെങ്കിലും നഫേ സിങ് റാഠിയെയും മറ്റു രണ്ടു പേരെയും രക്ഷപ്പെടുത്താനായില്ല. റാഠിയുടെ മരണവാര്‍ത്ത ഐ.എന്‍.എല്‍.ഡിയുടെ മീഡിയ സെല്‍ മേധാവി രാകേഷ് സിഹാഗ് സ്ഥിരീകരിച്ചു.

വിവിധ സ്ഥലങ്ങളില്‍നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്. അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയിയും ഇയാളുടെ അടുത്ത അനുയായിയായ കാലാ ജഠേഡിയുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

ഹരിയാണ നിയമസഭയിലേക്ക് റാഠി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹരിയാണ ഫോര്‍മര്‍ ലെജിസ്ലേറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു. ബഹദൂര്‍ഗഢ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനായും അദ്ദേഹം രണ്ടുതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week