24.2 C
Kottayam
Saturday, June 6, 2026

ലോകത്തിലെ ഏറ്റവും മോശം എയർലൈനുകളുടെ പട്ടികയിൽ ഇൻഡിഗോ; സർവേയിൽ വിശ്വാസ്യതയില്ലെന്ന് എയർലൈൻ

Must read

ലോകത്തിലെ ഏറ്റവും മോശം എയർലൈനുകളുടെ പട്ടികയിൽ ഇടംനേടി ഇൻഡിഗോ. രാജ്യത്തെ ബജറ്റ് എയർലൈനായ ഇൻഡിഗോ പട്ടികയിൽ 103-ാം സ്ഥാനത്താണ്. എയർഹെൽപ് ഇൻകോപ്പറേറ്റാണ് 2024-ലെ ഏറ്റവും മോശം എയർലൈനുകളുടെ പട്ടിക പുറത്തുവിട്ടത്. അതേസമയം, ഈ റിപ്പോർട്ട് പൂർണമായും തള്ളിയിരിക്കുകയാണ് ഇൻഡിഗോ. എയർലൈൻ സർവേയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്തു.

എയർലൈനുകളുടെ സമയനിഷ്ഠ, ഉപഭോക്തൃ സേവനം, റീഫണ്ട്, നഷ്ടപരിഹാരം തുടങ്ങിയ ഇടപാടുകളിലെ വേഗതയും കൃത്യതയും തുടങ്ങി വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് എയർഹെൽപ്പ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 

എയർഹെൽപ്പ് നടത്തിയ സർവേയിൽ വിശ്വാസ്യത ഇല്ലെന്നും , ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എല്ലാ മാസവും രാജ്യത്തെ എയർലൈനുകളുടെ സമയനിഷ്ഠയെയും ഉപഭോക്തൃ പരാതികളെയും കുറിച്ചുള്ള ഡാറ്റ പുറത്തുവിടുന്നുണ്ടെന്നും ഇൻഡിഗോ അഭിപ്രായപ്പെട്ടു. ഇതിൽ കൃത്യനിഷ്ഠ പാലിക്കുന്ന എയർലൈനുകളിൽ  ഇൻഡിഗോ സ്ഥിരമായി ഉയർന്ന സ്കോർ ചെയ്യുന്നു എന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.  ഉപഭോക്താക്കൾക്ക്, കൃത്യസമയത്ത് തടസ്സരഹിതമായ യാത്രാ അനുഭവം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുവെന്നും ഇൻഡിഗോ വ്യക്തമാക്കി.

രാജ്യത്തെ ആഭ്യന്തര വിമാനസർവ്വീസുകളുടെ 60-ശതമാനവും കൈകാര്യം ചെയ്യുന്നത് ഇൻഡിഗോയാണ്. 2023-ൽ മാത്രം ഇൻഡിഗോ 100 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിച്ചിട്ടുണ്ട്.  

- Advertisement -

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട ഡാറ്റ  ഇൻഡിഗോയുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. 10,000 യാത്രക്കാരിൽ 0.2 പരാതികൾ മാത്രമാണ് ഇൻഡിഗോയ്ക്ക് എതിരെ വന്നിട്ടുള്ളത് എന്ന് ഒക്ടോബറിലെ എയർ ട്രാഫിക് റിപ്പോർട്ട് വ്യ്കതമാക്കുന്നു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week