28.4 C
Kottayam
Saturday, June 6, 2026

‘ഇന്ത്യക്കാർ സുരക്ഷിതയിടങ്ങളിലേക്ക് മാറണം,ഇസ്രായേലിലെ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി,ഈ നമ്പരിൽ ബന്ധപ്പെടാം

Must read

ന്യൂഡൽഹി: ഇസ്രായേൽ – ലെബനൻ അതിർത്തിക്ക് സമീപം മിസൈൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദേശങ്ങളുമായി ഇസ്രായേലിലെ ഇന്ത്യൻ എംബസി. ഇസ്രായേലിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനാണ് നിർദേശം നൽകിയിരിക്കുന്നത്.

നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷാ ഉപദേശങ്ങളും കണക്കിലെടുത്ത് ഇസ്രായേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും പ്രത്യേകിച്ച് വടക്ക് – തെക്ക് അതിർത്തി പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരും സന്ദർശകരായി എത്തിയവരും ഇസ്രായേലിനുള്ളിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറണമെന്നാണ് നിർദേശം. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേൽ എംബസി അധികൃതരുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ഇസ്രയേലിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള ഹെലൽ ഹെൽപ്പ് ലൈൻ നമ്പറും ഇമെയിൽ വിലാസവും എംബസി പങ്കുവച്ചു. +972-35226748 എന്ന നമ്പരിലും [email protected] എന്നീ വിലാസങ്ങളിലും ബന്ധപ്പെടാം. ഇസ്രായേലിലെ പോപ്പുലേഷൻ ആൻഡ് ഇമിഗ്രേഷൻ അതോറിറ്റിയുടെ ഹോട്ട്‌ലൈൻ നമ്പറായ 1700707889 എംബസി പങ്കുവച്ചു.

ഷെല്ലാക്രമണത്തിൽ കൊല്ലം വാടി കാർമൽ കോട്ടേജിൽ പത്രോസിൻ്റെ മകൻ നിബിൻ മാക്‌സ്‌വെൽ (31) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ഗലീലി ഫിംഗറിൽ നടന്ന ആക്രമണത്തിലാണ് മരണം സംഭവിച്ചത്. കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയായിരുന്നു ഷെല്ലാക്രമണമുണ്ടായത്. രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇടുക്കി സ്വദേശികളായ ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നിവരാണ് പരിക്കേറ്റ മലയാളികൾ.

- Advertisement -

മിസൈൽ ആക്രമണ സമയം മൂവരും കൃഷി തോട്ടത്തിലായിരുന്നുവെന്ന് ഇസ്രായേൽ എംബസി പ്രസ്താവനയിലൂടെ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും വേണ്ടി പ്രാർഥിക്കുകയാണ്. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സകൾ ഒരുക്കിയിട്ടുണ്ട്. തീവ്രവാദം ആക്രമണത്തിൽ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന എല്ലാവരെയും ഒരുപോലെയാണ് ഇസ്രായേൽ പരിഗണിക്കുന്നത്. അവരുടെ കുടുംബത്തിനൊപ്പമുണ്ടാകും. സഹായങ്ങൾ ഉൾപ്പെടെ നൽകുമെന്നും ഇസ്രായേൽ എംബസി അറിയിച്ചു.

- Advertisement -

മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിൻ്റെ സഹോദരനുമായി സംസാരിച്ചതായി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ പറഞ്ഞു. അദ്ദേഹത്തിനും കുടുംബത്തിനും അനുശോചനം അറിയിച്ചു. ഇസ്രായേൽ അവർക്കൊപ്പമുണ്ടാകുമെന്ന് ഞാൻ ഉറപ്പുനൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week