News

കോവിഡല്ല! ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കിതാണ്

രണ്ടരവര്‍ഷത്തോളമായി വിട്ടുമാറാതെ കൂടെയുണ്ടെങ്കിലും ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞിരിക്കുന്നത് കോവിഡല്ല. ക്രിക്കറ്റ് ആണ് ആ വാക്ക്. ഐ.പി.എല്‍, ഐ.സി.സി ടി20 എന്നിവയാണ് ഈ വര്‍ഷം ഇന്ത്യക്കാരുടെ ഗൂഗിള്‍ സെര്‍ച്ചില്‍ മുന്നിലുള്ളത്. ക്രിക്കറ്റിനോടുള്ള ഇന്ത്യക്കാരുടെ ആവേശത്തിനും ഇഷ്ടത്തിനും ഇപ്പോഴും തെല്ലും മാറ്റമില്ല എന്നാണ് പട്ടിക തെളിയിക്കുന്നത്. അല്ലെങ്കിലും ക്രിക്കറ്റിനോടുള്ള നമ്മുടെ ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ.

ഏറ്റവും കൂടുതല്‍ തിരഞ്ഞില്ലെങ്കിലും ഏറ്റവും അടുത്തുള്ള സേവനങ്ങളെ കുറിച്ചറിയാനുള്ള near me വിഭാഗത്തില്‍ മുന്നിലുള്ളത് കോവിഡാണ്. അടുത്തുള്ള വാക്സീന്‍ സെന്ററുകള്‍, കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍, കോവിഡ് ആശുപത്രി തുടങ്ങിയ സേവനങ്ങളെ കുറിച്ചാണ് ആളുകള്‍ ഈ വിഭാഗത്തില്‍ തിരഞ്ഞിരിക്കുന്നത്.

ക്രിക്കറ്റിനൊപ്പം തന്നെ ഫുട്ബോളും ഇന്ത്യയുടെ പ്രിയപ്പെട്ട കായികപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. യൂറോ കപ്പ്, കോപ്പ അമേരിക്ക, ടോക്യോ ഒളിംപിക്സ് എന്നിവയും ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ വാക്കുകളാണ്.ടോക്യോ ഒളിംപിക്സില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്രയാണ് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വ്യക്തി.

ഗൂഗിള്‍ ഇയര്‍ ഇന്‍ സെര്‍ച്ച് 2021 പട്ടികയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഓരോ മേഖലയിലും ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കുകളെയും വ്യക്തികളെയും കുറിച്ചുള്ള പട്ടിക എല്ലാ വര്‍ഷവും ഗൂഗിള്‍ പുറത്തുവിടാറുണ്ട്. എഴുപതിലധികം രാജ്യങ്ങളുടെ പട്ടികയാണ് ഗൂഗിള്‍ പ്രസിദ്ധീകരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button