24.3 C
Kottayam
Saturday, June 6, 2026

ഖത്തർ, ഒമാൻ തുടങ്ങി 60 രാജ്യങ്ങളിലേക്ക് ഇനി ഇന്ത്യക്കാർക്ക് വിസയില്ലാത യാ​ത്ര ചെയ്യാം

Must read

ന്യൂഡൽഹി: ഖത്തർ, ഒമാൻ തുടങ്ങി 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെയോ ഓൺ അറൈവൽ വിസയിലോ യാ​ത്ര ചെയ്യാം. അടുത്തിടെ ഹെൻലി പാസ്​പോർട്ട് സൂചിക 2024 പുറത്തുവിട്ട കണക്കനുസരിച്ച് 62 രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്​പോർട്ടുള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാം എന്നാണ്. പട്ടികയിൽ 80ാം സ്ഥാനത്താണ് ഇന്ത്യ.

ഇന്ത്യൻ പാസ്​പോർട്ടുള്ളവർക്ക് വിസയില്ലാതെ സന്ദർശിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ ജമൈക്ക, മാലദ്വീപ് , ബുറുണ്ടി, ഭൂട്ടാൻ, ബൊളീവിയ, ജിബൂട്ടി, ഫിജി, ഹെയ്ത്തി, ഇന്തോനേഷ്യ, ഇറാൻ, ജോർഡൻ, കസാഖ്സ്താൻ, കെനിയ, മലേഷ്യ, നേപ്പാൾ, ശ്രീലങ്ക, തായ്‍ലൻഡ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളുമുണ്ട്.

ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പാസ്​പോർട്ട് സൂചിക റാങ്കിങ്.ഈ വർഷത്തെ പട്ടികയിൽ, ആറ് രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ വിസയുടെ തലക്കെട്ട് പങ്കിട്ടു. ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നീ ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ 194 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.

വിസയില്ലാതെ വെറും 28 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള അഫ്ഗാനിസ്താനാണ് പട്ടികയിൽ ഏറ്റവും താഴെയുള്ളത്. 29 ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രം വിസ രഹിത പ്രവേശനമുള്ള സിറിയയാണ് തൊട്ടുപിന്നിൽ. ഇറാഖ് 31 ഉം പാകിസ്താൻൻ 34 ഉം സ്ഥാനങ്ങളിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week