സൂപ്പർമാർക്കറ്റിലെത്തിയ അക്രമി വെടിയുതിർത്തു; യുഎസിൽ ഇന്ത്യക്കാരി മരിച്ചു

സൂപ്പർമാക്കറ്റിലെത്തിയ അക്രമി വെടിയുതിർത്തു; യുഎസിൽ ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം

വാഷിങ്ടൺ: അമേരിക്കയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരിയായ ഗുജറാത്ത് സ്വദേശിനി വെടിയേറ്റ് കൊല്ലപ്പെട്ടു. അമേരിക്കയിലെ വിർജീനിയയിലെ സൂപ്പർമാർക്കറ്റിൽ കവർച്ചാ ശ്രമത്തിനിടെയ അക്രമി വെടിയുതിർക്കുകയായിരുന്നു. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ബിജാപുർ സ്വദേശിയായ മേഘ്നാബെൻ പട്ടേൽ (45) ആണ് കൊല്ലപ്പെട്ടത്.

പത്ത് വർഷമായി ഇവർ സൂപ്പർ മാർക്കറ്റിൽ ജോലിചെയ്തു വരികയായിരുന്നു. സാധനം വാങ്ങാനെത്തിയ ആൾ എന്ന വ്യാജേന കടയിൽ പ്രവേശിച്ച മുഖംമൂടി ധാരിയായ അക്രമി കൌണ്ടറിന് മുന്നിൽ അല്പസമയം സംസാരിച്ചുനിന്ന ശേഷം ജാക്കറ്റിൽനിന്ന് തോക്കെടുത്ത് മേഘനാബെന്നിന് നേരെ വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പോലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. സൂപ്പർമാർക്കറ്റിൽ നിന്നുള്ള സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സൂപ്പർമാർക്കറ്റിലെത്തിയ അക്രമി കൗണ്ടറിനരികിലെത്തി സംസാരിക്കുന്നതും പെട്ടെന്ന് ജാക്കറ്റിൽനിന്ന് തോക്കെടുത്ത് വെടിയുതിർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കൗണ്ടറിന് മുകളിൽ കയറി വെടിയുതിർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഭർത്താല് ഉപേന്ദ്രഭായ് പട്ടേൽ, മകൾ നക്ഷിബെൻ, മകൻ സ്മിത്ത് എന്നിവർക്കൊപ്പമാണ് കൊല്ലപ്പെട്ട മേഘ്നാബെൻ പട്ടേൽ അമേരിക്കയിൽ താമസിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News